mehandi new

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

fairy tale

ചാവക്കാട്: മുതുവട്ടൂർ ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം നിർവഹിച്ചു.

കെ എസ് യു ജില്ലാ സെക്രട്ടറി ഫായിസ് മുതുവട്ടൂർ അധ്യക്ഷൻ വഹിച്ചു. കെ പി ഗ്രൂപ്പ് ചെയർമാൻ അഷറഫ് കെ പി മുഖ്യാതിഥിയായി, അഡ്വ കെബി ഹരിദാസ്, ഡിസിസി സെക്രട്ടറി ടി എസ് അജിത്ത്, ഗുരുവായൂർ ബ്ലോക്ക് പ്രസിഡണ്ട് ഗോപപ്രതാപൻ, മണ്ഡലം പ്രസിഡണ്ട് കെ വി ഷാനവാസ്, ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സർക്കാർ, ബൂത്ത് പ്രസിഡന്റ് ജലീൽ, ബഷീർ, തിലകൻ, മോഹനൻ അമൽ ഉണ്ണിമോൻ തുടങ്ങിയവർ നേതൃത്വം വഹിച്ചു.

വൈ എഫ് സി ഒരുമനയൂർ കഴുത്താക്കലിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും, ഇന്ത്യാ ബുക്സ് ഓഫ് റെക്കോർഡ്‌സിൽ സ്ഥാനം നേടിയ ഫാത്തിമ വഫാ അബൂബക്കറിനെയും ആദരിച്ചു.


വാർഡ് മെമ്പർ നഷറ അബ്ദുൽ റസാക്ക് ഉദ്ഘാടന കർമം നിർവഹിച്ചു. വൈ എഫ് സി രക്ഷധികാരി പി കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു, അബൂബക്കർ പി പി സ്വാഗതം പറഞ്ഞു.
കുട്ടിക്കാ, ഫൈസൽ, അബ്ദു, നൂറുദ്ദീൻ, റസാഖ്, സിദ്ദിഖ്, ഇർഷാദ് ഇസ്ഹാഖ്, ഷെരീഫ് എന്നിവർ സംസാരിച്ചു.

എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസും , ഉയർന്ന മാർക്കും നേടി വിജയം കൈവരിച്ച പാലയൂർ, തെക്കൻ പാലയൂർ മേഖലയിലെ വാർഡ് 13,14 വിദ്യാർത്ഥി, വിദ്യാർഥിനികളെ യുഡിഎഫ് തെക്കൻ പാലയൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങിൽ ടി എൻ പ്രതാപൻ എം പി പുരസ്‌കാരം നൽകി അനുമോദിച്ചു.

മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെ വി സത്താർ, കൗൺസിലർ ജോയ്‌സി ടീച്ചർ, കോൺഗ്രസ്‌ നേതാക്കളായ അനീഷ് പാലയൂർ, നവാസ് തെക്കുംപുറം,
എം എസ് എഫ് ജില്ലാ സെക്രെട്ടറി ആരിഫ് പാലയൂർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Royal footwear

Comments are closed.