ബാലവേദി “അറിവരുവി” ഗുരുവായൂർ മണ്ഡലം ക്യാമ്പ് മെയ് 17 ന്

ഗുരുവായൂർ : ബാലവേദി ഗുരുവായൂർ മണ്ഡലം കമ്മറ്റി ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 17ന് ഞായറാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 4 വരെ

മണത്തല ശ്രീ ചിത്ര ആയുർവേദ ക്ലിനിക് ഹാളി ലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടക സമിതി കൺവീനർ എ എ ശിവദാസനനും ചെയർമാൻ ബിനീഷ് ചില്ലിക്കനും അറിയിച്ചു.
ക്യാമ്പിൽ വായന, ചിത്രരചന, പെയിന്റിംഗ് എന്നീ ഇനങ്ങലിൽ മൽസരങ്ങൾ നടക്കും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് പതിനഞ്ചാം തിയ്യതിക്കുള്ളിൽ രജിസ്ട്രർ ചെയ്യാവുന്നതാണ്.
ജൂനിയർ സീനിയർ തലങ്ങളിൽ മത്സരങ്ങൾ ക്യാമ്പിൽ നടക്കും
വായനമത്സരത്തിന് മൂന്ന് മിനിറ്റ് ആണ് സമയം വിഷയം ക്യാമ്പിൽ നിന്ന് നൽകും.
ചിത്രരചന മൽസരത്തിനും പെയിന്റിംഗിനും ആവശ്യമായ
ചാർട്ട് പേപ്പർ ക്യാമ്പിൽ നിന്നും നൽകും മറ്റു മെറ്റിരിയൽ മത്സരാർത്ഥികൾ കൊണ്ടുവരണം. ബാലവേദി ജില്ലാ കൺവീനറും സി പി ഐ ജില്ലാ അസി. സെക്രട്ടറിയുമായ ടി. ആർ രമേഷ് കുമാർ ക്യാമ്പ് ഉൽഘാടനം ചെയ്യും സജ്ന പർവീൺ എൻ സി പ്രശാന്ത്, എൻ ആർ രമേഷ് ബാബു എന്നിവർ അതിഥികളായ് പങ്കെടുക്കും. ഏകാങ്ക നാടകം കുട്ടികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് കരിയർ ഗൈഡൻസ് സർഗാത്മ കഴിവുകൾ അവതരിപ്പിക്കാനുള്ള അവസരം എന്നിവ ക്യാമ്പിലുണ്ടാവും 11 വയസു മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.

Comments are closed.