mehandi banner desktop
Chavakkad online

നോയിഡയിലെ തൊഴിലാളി സമരത്തിന്  ചാവക്കാട്  സി ഐ ടി യു വിന്റെ ഐക്യദാർഢ്യം

Ft

ചാവക്കാട് : സി ഐ ടി യു ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നോയിഡയിലെ തൊഴിലാളി സമരത്തിന്  പിന്തുണ പ്രഖ്യാപിച്ച് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. കേന്ദ്ര സർക്കാറിന്റെ ലേബർ കോഡ് കത്തിച്ച് പ്രതിഷേധിച്ചു.

Jan oushadi

സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗവും നിയുക്ത എം എൽ എ യുമായഎൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. കെ സി സുനിൽ അധ്യക്ഷത  വഹിച്ചു.

ഉത്തർപ്രദേശിലെ നോയിഡയിൽ വ്യവസായ മേഖലയിൽ കഴിഞ്ഞ ഏതാനം മാസങ്ങളായി മിനിമം വേതനത്തിനും അധികരിച്ച തൊഴിൽ സമയങ്ങളിലും പ്രതിഷേധിച്ച്  തൊഴിലാളികൾ സമരം നടത്തിവരുന്നു. എന്നാൽ സമരത്തെ യു പി സർക്കാർ ക്രൂരമായാണ് നേരിടുന്നത്.

സി ഐ ടി യു ചാവക്കാട് ഏരിയാ പ്രസിഡന്റ്‌ കെ എം അലി മുഖ്യപ്രഭാഷണം നടത്തി. സി പി  എം ചാവക്കാട് ലോക്കൽ കമ്മിറ്റി അംഗം പി എസ് അശോകൻ സമരത്തെ അഭിവാദ്യം ചെയ്തു. കെ ആർ ആനന്ദൻ സ്വാഗതാവും പ്രിയ മനോഹരൻ നന്ദിയും പ്രകാശിപ്പിച്ചു.

Comments are closed.