ഒരുമനയൂരിലെ യു ഡി എഫ് ജന പ്രതിനിധികൾക്ക് ആദരം

ഒരുമനയൂർ: യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച യുഡിഎഫ് ജനപ്രതിനിധികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു. മുൻ എം പിയും എ ഐ സി സി സെക്രട്ടറി യുമായ ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഒരുമനൂർ ഗ്രാമപഞ്ചായത്തിലെ 11 വാർഡ് മെമ്പർമാർ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്, ജില്ലാ പഞ്ചായത്ത് മെമ്പർ മാരെയുമാണ് അനുമോദിച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അശ്വിൻ ചാക്കോ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്ണ മുഖ്യാതിഥി ആയി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ ജെ ചാക്കോ, ഡിസിസി മെമ്പർ ഹമീദ് ഹാജി, ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എം താഹിർ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജാനകി, മണ്ഡലം കോൺഗ്രസ് സെക്രട്ടറി വി പി അലി, യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ് ഫാദിൻ രാജ് ഹുസൈൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ സാന്ദ്ര കൊച്ചു, ജീവൻ ജോസഫ്, മനു ആന്റോ, അഭിഷേക് കൃഷ്ണ, ചാൾസ് ചാക്കോ, അമൻ അൻവർ, കെ സി വിനോദ്, വിൽസൺ, ഇസ്ഹാഖ് ആഷിഖ് എന്നിവർ പങ്കെടുത്തു. മിസ്റ്റർ തൃശൂർ സായിബാലകൃഷ്ണനെയും അഡ്വക്കേറ്റ് ആയി എൻട്രോൾ ചെയ്ത അസർ അലിയെയും ചടങ്ങിൽ അനുമോദിച്ചു.


Comments are closed.