mehandi new

കൃഷിവകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തില്‍ പതിനായിരക്കണക്കിന് രൂപയുടെ ജൈവ പച്ചക്കറികള്‍ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച് നശിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

planet fashion

ഗുരുവായൂര്‍ : ഓണക്കാലത്ത് ഗുരുവായൂരിലെ ഹോര്‍ട്ടി കോര്‍പ്പിന്റെ വില്‍പ്പനശാലയില്‍ കൊണ്ടുവന്ന പതിനായിരക്കണക്കിന് രൂപയുടെ പച്ചക്കറികള്‍ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച് നശിച്ചു. കിഴക്കേനടയില്‍ ബസ്റ്റാന്‍ഡിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പിന്റെ അധീനതയിലുള്ള ഹോര്‍ട്ടി കോര്‍പ്പ് ഹരിത സൂപ്പര്‍ മാര്‍ക്കറ്റിലാണ് ആയിരം കിലോയോളം വരുന്ന ജൈവ പച്ചക്കറി നശിച്ചത്. ചേന, മത്തന്‍, കാബേജ്, കുമ്പളം എന്നിവ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ദുര്‍ഗന്ധം അസഹ്യമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരാതിപെട്ടപ്പോള്‍ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരെത്തി ബ്ലീച്ചിംഗ് പൗഡര്‍ വിതറി. ഓണക്കാലത്ത് സാധാരണക്കാര്‍ക്ക് വിലകുറവില്‍ വില്‍പന നടത്തുന്നതിന് ജൈവകര്‍ഷകരില്‍നിന്ന് ശേഖരിച്ചതാണ് പച്ചക്കറികള്‍. ജീവനക്കാരുടെ കെടുകാര്യസ്ഥതയാണ് ഇവ നശിക്കാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഓണക്കാലത്ത് വില്‍പ്പനക്ക് കൊണ്ടു വരുന്ന പച്ചക്കറികളേക്കാള്‍ കൂടുതലായതു കൊണ്ടാണ് ബാക്കി വരാന്‍ കാരണമെന്നാണ് ഹോര്‍ട്ടി കോപ്പ് ജീവനക്കാര്‍ പറയുന്നത്. ഇത്തവണ നിരവധി സ്വകാര്യ പച്ചക്കറി സ്റ്റാളുകളുണ്ടായിരുന്നതിനാല്‍ കച്ചവടം കുറവായിരുന്നുവെന്നും ജീവനക്കാര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ നിരവധി പച്ചക്കറികടകള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഗുരുവായൂര്‍ നഗരത്തില്‍ ഹോര്‍ട്ടി കോര്‍പ്പ് വന്‍ നഷ്ടം വരുത്തിവെച്ചത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ സ്ഥാപനത്തിലെ ജീവനക്കാരിലേറെയും സി.പി.ഐയുടെ പിന്‍ബലത്തില്‍ കയറിപ്പറ്റിയവരായതിനാല്‍ സി.പി.ഐക്കാരനായ വകുപ്പ് മന്ത്രിയുടെ ഭാഗത്തു നിന്ന് നടപടിയുണ്ടാകില്ലെന്ന ബോധ്യമാണ് പൊതുഖജനാവിന് നഷ്ടം വരുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ ജീവനക്കാര്‍ക്ക് ധൈര്യം നല്‍കിയതെുന്നും ആക്ഷേപമുണ്ട്. ഹോര്ട്ടി കോര്‍പ്പിന് ശീതീകരണ സംവിധാനങ്ങള്‍ ഉണ്ടായിരുന്നിട്ടും ബാക്കിവന്ന പച്ചക്കറികള്‍ സൂക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെുന്നും നാട്ടുകാര്‍ ആരോപിച്ചു. ഓണക്കാലത്ത് ഈ സ്റ്റാളിന് അടുത്തായി നഗരസഭയുടെ നാട്ടുപച്ച പച്ചക്കറി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഗുരുവായൂരിലെ വില്‍പ്പനകേന്ദ്രം സന്ദര്‍ശിച്ചിരുന്നു.
പച്ചക്കറികള്‍ പുഴുവരിച്ച് നശിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യൂത്ത് കോഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് നിഖില്‍ ജി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.ജെ. ജോഫിമോന്‍, കെ.യു. മുസ്താഖ്, കെ.കെ. അനീഷ്, എം.യു. ഉദയകുമാര്‍, ഗീത പ്രേംദാസ്, കെ.വി.ലക്ഷ്മീദേവി എന്നിവര്‍ സംസാരിച്ചു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/09/horticorpveg.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Comments are closed.