mehandi new

ശക്തമായ കാറ്റിലും മഴയിലും ബ്ലാങ്ങാട് ബീച്ചിൽ വീട് തകർന്നുവീണു

fairy tale

ചാവക്കാട്: ശക്തമായ കാറ്റിലും മഴയിലും ബ്ലാങ്ങാട് ബീച്ചിൽ വീട് തകർന്നുവീണു. ബ്ലാങ്ങാട് ബീച്ചിൽ കൊപ്പര താഹിറയുടെ വീടാണ് തകർന്നത്. വീട്ടുപകരണ ങ്ങൾക്കും കേടുപാടുപറ്റി.

planet fashion

താഹിറയും ഗൾഫിലുള്ള സഹോദരൻ നസിറിൻ്റെ കുടുംബവുമാണ് ഇവിടെ താമസം.
നസിറിൻ്റെ ഭാര്യ മുംതാസ് കൊടുങ്ങല്ലൂരിലെ തൻ്റെ വീട്ടിലേക്ക് പോയതിനാൽ താഹിറ സഹോദരൻ്റെ വീട്ടിൽ പോയിരിക്കുകയായിരുന്നു. അതിനാൽ ആളപായം ഉണ്ടാകാതെ രക്ഷപ്പെട്ടു.

തിങ്കളാഴ്ച വൈകിട്ടോടെ വൻ ശബ്ദത്തോടെ വീടിന്റെ മേൽക്കൂര തകർന്ന് വിഴുകയായിരുന്നു. വിട്ടിലെ ടിവി മിക്സി തുടങ്ങിയ ഉപകരണളും തകർന്നു.

നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത്, നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥൻ, കൗൺസിലർ കബീർ എന്നിവർ തകർന്ന വിട് സന്ദർശിച്ചു.

Macare health second

Comments are closed.