
ചാവക്കാട് : മുതുവട്ടൂർ ആലുംപടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി മുതുവട്ടൂർ യുണിറ്റ് പ്രതിഷേധ മാർച്ചും പൊതുയോഗവും നടത്തി. മുതുവട്ടൂർ സെന്ററിൽ നടന്ന പ്രതിഷേധയോഗം വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ പ്രസിഡന്റ് എം കെ അസ്‌ലം ഉദ്ഘാടനം ചെയ്തു. ഓവുങ്ങൽ യുണിറ്റ് പ്രസിഡന്റ് ഷെരീഫ് അബൂബക്കർ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്. സി ആർ ഹനീഫ, ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ് റസാക്ക് ആലുംപടി തുടങ്ങിയവർ സംസാരിച്ചു. വി സി നൗഫൽ, യു ഷെമീർ, ഹാരിസ് തത്ത, എൻ കെ നൗഷാദ്, ഷുക്കൂർആലുംപടി, യു ഫിറോസ്, സാറാ ശംസുദ്ദീൻ, സുബൈറ റസാക്ക്, റിംഷി നിയാസ് എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി. യോഗത്തിൽ സലാം മുതുവട്ടൂർ സ്വാഗതവും ഹസ്സൻ നന്ദിയും പറഞ്ഞു.


Comments are closed.