ഹുല ഹൂപ് സ്പിൻ; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഒമാൻ, ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായ വെന്മേനാട്ടുകാരി
മസ്‌കറ്റ്: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഒമാൻ, ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി. ഇന്ത്യൻ സ്കൂൾ ബൗഷർ (ISB) ലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ മർവ ഫാഖിഹ് (8 വയസ്സ്) ഹുല ഹൂപ് സ്പിൻ ഇനത്തിലാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.
പതിനഞ്ച് മിനുട്ടിൽ രണ്ടായിരത്തി മുന്നൂറ്റി ഇരുപത്തിയഞ്ച് തവണ ഹുല ഹൂപ് സ്പിൻ ചെയ്ത് കൊണ്ടാണ് മർവ ഈ നേട്ടം കൈവരിച്ചത്. ചെസ്സ് കളിക്കാരി കൂടിയായ മർവ സിബിഎസ്ഇ ക്ലസ്റ്റർ മത്സരങ്ങളിൽ ഗോൾഡ് മെഡലും, സിബിഎസ്ഇ നേഷണൽ ചെസ്സ് മത്സരത്തിൽ ബ്രൗൺസ് മെഡലും കരസ്തമാക്കിയിട്ടുണ്ട്.
പാവറട്ടിക്കടുത്ത് വെന്മേനാട് ചക്കനാത്ത് ഹൌസിൽ ഫാഖിഹ് ഫാറൂഖ്, ഷഹീന ദമ്പതികളുടെ രണ്ടാമത്തെ മകളാണ് മർവ. സഹോദരൻ ഹാഫിസ് ഫർഹാൻ ഫാക്കിഹ്. പതിനൊന്നാം വയസ്സിൽ വിശുദ്ധ ഖുർആൻ മനപ്പാടമാക്കിയിട്ടുണ്ട് ഫർഹാൻ ഫാക്കിഹ്.
Comments are closed.