mehandi new

മസാലദോശയിൽ പഴുതാര – മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

fairy tale

ഗുരുവായൂർ: ഗുരുവായൂർ കിഴക്കേ നടയിലുള്ള ഇന്ത്യൻ കോഫി ഹൗസിൽ മസാലദോശയിൽ പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഗുരുവായൂർ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.

planet fashion

കഴിഞ്ഞ ആഴ്ചയിലാണ് സംഭവം. ഇന്ത്യൻ കോഫി ഹൗസിൽ  ഭക്ഷണം കഴിക്കാനെത്തിയ പാവറട്ടി സ്വദേശികളായ കുടുംബത്തിനാണ് മസാല ദോശയിൽ ചത്ത പഴുതാരയെ ലഭിച്ചത്. തുടർന്ന് ഹോട്ടൽ അധികൃതരെ വിവരമറിയിച്ചെങ്കിലും ഇവർ നടപടി സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് പരാതിക്കാർ സോഷ്യൽ മീഡിയയിൽ ഇതിൻ്റെ വീഡിയോ പ്രചരിപ്പിച്ചതോടെ ആരോഗ്യ വിഭാഗം ഹോ ട്ടലിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ നിർദ്ദേശം നൽകിയിരുന്നു.

Jan oushadi muthuvatur

Comments are closed.