കോവിഡ് ബാധിച്ച് ഭർത്താവും ഭാര്യയും ഒരേ ദിവസം മരിച്ചു

പാവറട്ടി: വെന്മേനാട് കൈതമുക്ക് അമ്പലത്തുവീട്ടിൽ കിഴക്കേതിൽ കുഞ്ഞുമോനും (75), ഭാര്യ സുഹറ (62) യുമാണ് ഞായറാഴ്ച മരിച്ചത്.

രണ്ടാഴ്ചമുൻപാണ് സുഹറക്ക് കോവിഡ് ബാധിച്ചത്. പിന്നീട് വീട്ടിലെ എല്ലാവർക്കും കോവിഡ് പിടിപ്പെട്ടു. സുഹറയും ഭർത്താവ് കുഞ്ഞുമോനും കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് തീവ്രത കുറഞ്ഞതിനെ തുടർന്നു ഇരുവരും വീട്ടിലേക്ക് പോന്നു.
ശനിയാഴ്ച തലകറക്കവും ശർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹറ ഞായറാഴ്ച രാവിലെ മരിച്ചു. കുഞ്ഞുമോനെ പിന്നീട് ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഭാര്യയുടെ മരണത്തിനു പിന്നാലെ മണിക്കൂറുകൾക്കകം കുഞ്ഞിമോനും മരിച്ചു.
മക്കൾ : ഷജീർ, അസ്ഹർ, സാജിറ.
മരുമക്കൾ : റാഹിത, മൻസിയ, ഹാഷിം.

Comments are closed.