mehandi new

ഹൈദ്രോസ് കുട്ടി മൂപ്പർക്ക് മുതു മുത്തച്ഛൻമാരുമായി അടുത്ത ബന്ധം – 61 വർഷമായി താബൂത്ത് കാഴ്ച്ചയെ അനുഗമിച്ച് ബാബു മമ്മിയൂർ

fairy tale

ചാവക്കാട് :  ബാബു മമ്മിയൂർ 61  വർഷമായി മുടങ്ങാതെ ശഹീദ് ഹൈദ്രോസ് കുട്ടി മൂപ്പരുടെ താബൂത്ത് കാഴ്ച്ചക്ക് അകമ്പടി സേവിക്കുന്നു. താബൂത്ത് കാഴ്ച്ച പുറപ്പെടുമ്പോൾ ഭക്തിയാദര പൂർവം തന്റെതായ പ്രാർത്ഥന നടത്തി താബൂത്തിന് മുന്നിൽ പനനീർ തെളിയിച്ച് ബാബു മുന്നിലുണ്ടാവും. ഹൈദ്രോസ് കുട്ടി മൂപ്പരുമായി തന്റെ കുടുംബത്തിനുള്ള ബന്ധം നിലനിറുത്തി വരികയാണ് മുത്തോടത് മന ബാബു മമ്മിയൂർ. 

planet fashion

ബാബുവിന്റെ മുതു മുത്തച്ഛൻ മാരുടെ കാലത്ത്  ഹൈദ്രോസ് കുട്ടി മുപ്പരുടെ നാലകത്ത് ചാന്ദിപുറത്ത് കുടുംബവും ബാബുവിന്റെ മുത്തേടത് മന കുടുംബവും നല്ല അടുപ്പത്തിലായിരുന്നു. പരമ്പരാഗത ആശാരി കുടുംബമാണ് ബാബുവിന്റെത്.  ഹൈദ്രോസ് കുട്ടി മുപ്പരുടെ വീര മൃത്യുവിന്ശേഷം ബാബുവിന്റെ കുടുംബാംഗതിന്റെ സംസ്ക്കാരം നടത്തിയത് നിവിൽ ജറാത്തിന് അടുത്തുള്ള താണി മര ചുവട്ടിലാണെന്ന് ബാബു പറഞ്ഞു.

ബാബുവിന്റെ അച്ഛന്മാരായിട്ട് തുടങ്ങി വെച്ചതാണ് താബൂത്ത് കാഴ്ച്ചക്ക് മുന്നിൽ പനനീർ വെള്ളം തെളിച്ച് കാഴ്ചയെ അനുഗമിക്കൽ.  പ്രവാസ ജീവിതം നയിക്കുന്ന കാലത്തും എല്ലാവർഷവും നേർച്ചയുടെ സമയം ആവുമ്പോൾ ലീവെടുത്ത് നാട്ടിലെത്തും. താബൂത്ത് ജാറാത്തിൽ എത്തിച്ചേർന്ന്  ആദ്യ തിരി കത്തിച്ചതിന് ശേഷമാണ് ബാബുവിന്റെ മടക്കം. സ്പെയർ പാർട്സ് കച്ചവടം നടത്തുന്ന ഏക മകൻ മിഥുൻ ബാബുവും ഇത്തവണ അച്ഛനോടൊപ്പം ഉണ്ടായിരുന്നു.

Pharmacy wanted Chavakkad

Comments are closed.