
അണ്ടത്തോട് : കേന്ദ്രബജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ സി. പി.എം. ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാൽനട പ്രചരണ ജാഥ അണ്ടത്തോട് സെന്ററിൽ സമാപിച്ചു. സേവിയർ ചിറ്റിലപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്ത് ജാഥ ക്യാപ്റ്റൻ ടി.ടി. ശിവദാസന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച അഞ്ചങ്ങാടി വളവിൽ നിന്നും ആരംഭിച്ച കാൽനട ജാഥ വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി അണ്ടത്തോട് സമാപിച്ചു. തുടർന്ന് നടത്തിയ സമാപന യോഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു.

വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങളിൽ വൈസ് ക്യാപ്റ്റൻ എൻ.കെ. അക്ബർ എം എൽ എ, മാനേജർ ഷീജ പ്രശാന്ത്, ഏരിയ കമ്മിറ്റി അംഗം എ.എച്ച് അക്ബർ, സിപിഎം ജില്ല കമ്മിറ്റി അംഗങ്ങളായ സി. സുമേഷ്, എം. കൃഷ്ണദാസ്, എം.ആർ. രാധാകൃഷ്ണൻ, മാലിക്കുളം അബ്ബാസ്, ടി.വി സുരേന്ദ്രൻ, ഷൈനി ഷാജി, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, കടപ്പുറം പഞ്ചായത്ത് മെമ്പർമാരായ പ്രസന്ന ചന്ദ്രൻ, റാഹില വഹാബ്, ശ്രീനിവാസൻ, വി താജുദ്ധീൻ, എ ഡി ധനീപ്, റഹീം തുടങ്ങിയവർ പ്രസംഗിച്ചു.

Comments are closed.