mehandi new

അനധികൃത മദ്യവില്‍പ്പന ഒരാള്‍കൂടി അറസ്റ്റില്‍

fairy tale

sunil 44ചാവക്കാട് : അനധികൃതമായി മദ്യവില്‍പ്പന നടത്തുന്ന ഒരാളെകൂടി ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു. എടക്കഴിയൂര്‍ അതിര്‍ത്തി വെങ്കളത്ത് വേലായുധന്‍ മകന്‍ സുനിലി (44)
നെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍ എടക്കഴിയൂര്‍ ചങ്ങാടം റോഡ് പരിസരത്തുനിന്നും പിടിച്ചത്. ഇയാളുടെ കൈവശമുണ്ടായിരുന്ന
സഞ്ചിയില്‍നിന്നും ആറ് ലിറ്റര്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യം കണ്ടെടുത്തു. ആവശ്യക്കാരിന്‍നിന്നും മുന്‍കൂര്‍ പണം വാങ്ങി ബിവറേജസില്‍നിന്നും മദ്യം എത്തിച്ചുനല്‍കുകയാണ്
സൂനില്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. സിപിഒ മാരായ ഷാജു, സുധീര്‍, ലോഫിരാജ്, ജിബിന്‍, ശ്യാം എന്നിവരും
അന്വേഷണസംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നാലര ലിറ്റര്‍ മദ്യവുമായി മറ്റൊരാളെ പോലീസ് പിടികൂടിയിരുന്നു.

Ma care dec ad

Comments are closed.