mehandi new

നിയമം ലംഘിച്ച് മീൻപിടുത്തം – ബോട്ടുകൾ പിടിച്ചെടുത്തു

fairy tale

ചാവക്കാട് : നിയമലംഘനം നടത്തിയ മീൻപിടുത്ത ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി, പിഴ ഈടാക്കി. ബുധനാഴ്ച രാത്രി ചേറ്റുവ അഴിമുഖത്തിന് സമീപം അനധികൃതമായി മത്സ്യബന്ധനം നടത്തുകയും രാത്രിയിൽ കരയോട് ചേർന്ന്(കരവലി) വല ഉപയോഗിക്കുകയും ചെയ്ത മലപ്പുറം പൊന്നാനി സ്വദേശികളുടെ, റാഷിദാമോൾ, ജാബിർമോൻ, ഷഹാന എന്നീ ബോട്ടുകളാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം മുനക്കകടവ് ഹാർബറിൽ ലേലം ചെയ്തു തുക സർക്കാരിലേക്ക് കണ്ടു കെട്ടി.
ബോട്ട് നിയമം ലംഘിച്ചതിനു 3 ലക്ഷം രൂപയോളം പിഴയും ഈടാക്കും.

എഫ് ഇ ഒ അശ്വിൻ, എ എഫ് ഇ ഒ എസ് സാജൻ, മെക്കാനിക് കെ എ ജയചന്ദ്രൻ, മറൈൻ എസ് ഐ പി എ ജയേഷ്, മറൈൻ ഫിഷറി ഗാർഡ് കെ പി പ്രശാന്ത്കുമാർ, സി ഷൈബു, കെ കെ ഷിനിൽകുമാർ, റെസ്ക്യൂ ഗാർഡ് ബി എച്ച് ഷഫീക്, സ്രാങ്ക് കെ വി റസാഖ്, പി കെ റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി നടപടിയെടുത്തത്.

Mss conference ad poster

വരും ദിവസങ്ങളിലും പട്രോളിംഗ് കൂടുതൽ ശക്തമാക്കുമെന്നും കരവലി നടത്തുകയും നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ അനിത അറിയിച്ചു.

ഫോട്ടോ : ​ചാവക്കാട് ചേറ്റുവയില്‍ ഫിഷറീസ് വകുപ്പ് പിടികൂടിയ ബോട്ടുകള്‍

planet fashion

Comments are closed.