mehandi new

അനധികൃത മത്സ്യബന്ധനം: വള്ളം ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു പിഴ ചുമത്തി

fairy tale

ചേറ്റുവ : മത്‍സ്യകുഞ്ഞുങ്ങളെ പിടിച്ച വള്ളം ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു പിഴ ചുമത്തി. മുനക്കകടവ്- ചേറ്റുവ അഴിമുഖത്തിന് 5 നോട്ടിക്കൽ മൈൽ വടക്ക് പടിഞാറ് ഭാഗത്ത് മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ച മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ മത്സ്യബന്ധനത്തിന് പോയ അലിഫ് എന്ന വള്ളമാണ് കുഞ്ഞുമത്സ്യങ്ങളെ പിടിച്ചതിന്റെ പേരിൽ ഫിഷറീസ് – മറൈൻ എൻഫോഴ്മെൻറ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. തൃശ്ശൂർ അണ്ടത്തോട് സ്വദേശി അലിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.

planet fashion

10 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 350 കിലോ കുഞ്ഞൻ ചാള ഇനത്തിൽപ്പെട്ട മത്സ്യമാണ് വള്ളത്തിലുണ്ടായിരുന്നത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് വരുന്നതിനിടയിലാണ് വള്ളം പിടികൂടിയത്. തൃശ്ശൂർ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് പിഴ സർക്കാരിലേക്ക് ഈടാക്കും. ചെറുമത്സ്യങ്ങളെ പിന്നീട് പുറം കടലിൽ നിക്ഷേപിച്ചു.

അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം എൻ സുലേഖയുടെ നേതൃത്വത്തിൽ
ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്, മറൈൻ എൻഫോഴ്സ്മെൻ്റ്, അഴീക്കോട് മുനക്കടവ് കോസ്റ്റൽ പോലീസ് എന്നിവരുടെ സംയുക്ത പട്രോളിങ്ങിലാണ് വള്ളം പിടിച്ചെടുത്തത്. തൃശ്ശൂർ എഫ്. ഇ. ഒ. മനോജ് സി. കെ, മറൈൻ എൻഫോഴ്സ് ഓഫീസർമാരായ പ്രശാന്ത് കുമാർ വി. എൻ, ഷിനിൽകുമർ ഇ. ആർ, മുനയ്ക്കടവ് കോസ്റ്റൽ സി .പി. ഒ മാരായ വികാസ്, നിബിൻ, ലൈഫ് ഗാർഡുമാരായ കൃഷ്ണപ്രസാദ് കെ. എസ്, വിപിൻ വി. എ, ഹുസൈൻ. വി. എം, നിഷാദ്. പി. എം, ഡ്രൈവർ അഷറഫ്. കെ. എം, ബോട്ടിലെ സ്രാങ്കുമാരായ റസാക്ക്. പി. എം, റഷീദ്. പി. എം എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമിൽ ഉണ്ടായിരുന്നത്.

അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്നും സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാന്റിങ്ങ് സെന്ററുകളിലും സ്പെഷ്യൽ ടാസ്ക് സ്ക്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്നും തൃശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ടി. അനിത അറിയിച്ചു.

ജീവിതത്തിൻ ഹൃദ്യ മുഹൂര്‍ത്തങ്ങളിലെങ്ങും
സ്വപ്ന സുഗന്ധത്തിൻ പ്രഭ ചൊരിയിക്കുവാൻ …..
സ്നേഹ സംഗമത്തിൻ വിശുദ്ധവനിയിൽ
സ്വര്‍ഗ്ഗ സൗരഭത്തിൻ മാരി വർഷിക്കുവാന്‍…
നിങ്ങളുടെ പ്രിയ സ്വപ്നങ്ങളിലെങ്ങുമനന്തമായ് പരിമളം ചാലിക്കുവാന്‍..
LÉONARA PERFUMES.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
91 799 4987 599
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.