mehandi new

ഗുരുവായൂര്‍ മണ്ഡലത്തില്‍ തീരസദസ്സ് നാളെ – ഒരുക്കങ്ങൾ പൂർത്തിയായി

fairy tale

ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന തീരസദസ്സ് ഗുരുവായൂര്‍ മണ്ഡലത്തില്‍ നാളെ ഞായറാഴ്ച്ച രാവിലെ പതിനൊന്നു മണിക്ക് മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ മത്സ്യബന്ധന, സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. തീരദേശത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സത്വര പരിഹാരത്തിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനസമക്ഷം എത്തിക്കുന്നതിനുമായി സംസ്ഥാനത്തെ 47 തീരദേശ നിയോജക മണ്ഡലങ്ങളിലാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത്.
ഗുരുവായൂർ മണ്ഡലത്തിൽ കഴിഞ്ഞ മാസം നടക്കാനിരുന്ന തീരസദസ്സ് താനൂർ ബോട്ടപകട പശ്ചാത്തലത്തിൽ മാറ്റിവെച്ചതായിരുന്നു.

planet fashion

തീര സദസ്സിനോടനുബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, മത്സ്യ തൊഴിലാളി സംഘടനാ ഭാരവാഹികൾ തുടങ്ങിയവരുമായി രാവിലെ ഒൻപതര മുതൽ പതിനൊന്നു മണി വരെ മന്ത്രി സജി ചെറിയാൻ ഗുരുവായൂരിന്റെ വികസന പ്രവർത്തനങ്ങളെ പറ്റി ചർച്ചചെയ്യും.

ഇതുവരെ നാനൂറോളം രജിസ്ട്രേഷൻ നടന്നിട്ടുണ്ട്. അഞ്ഞൂറിലധികം പേർക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. നാളെയും പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള സ്പോട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടാകും.
വിവിധ മേഖലയിൽ കഴിവ് തെളിയിച്ച 94 മാത്‍സ്യത്തൊഴിലാളികളെ ചടങ്ങിൽ ആദരിക്കും. ഇരുപത് പുനർഗേഹം ഗുണഭോക്താക്കളുടെ ആധാരം കൈമാറും. സാഫ്, മാത്‍സ്യഫെഡ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി എന്നിവയിലെ വിവിധ പദ്ധതികളിലെ 53 ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്യും.
അണ്ടത്തോട് വോയ്‌സ് ഓഫ് ചേഞ്ച്‌ ഒരുക്കുന്ന ഗസൽ ഗാനമേളയും ഉണ്ടാകും

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.