mehandi new

തിരുവത്ര കോട്ടപ്പുറത്തു നിർമാണം പൂർത്തീകരിച്ച മൈ ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു

fairy tale

തിരുവത്ര: കോട്ടപ്പുറത്തു നിർമാണം പൂർത്തീകരിച്ച മൈ ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ ആസ്ഥാന മന്ദിരം പൊടൂർ മാനുമുസ്ല്യാർ ഉൽഘാടനം ചെയ്തു. മാനേജിങ് ട്രസ്റ്റി മനയത് മുഹമ്മദ്‌ യുസഫ് അധ്യക്ഷത വഹിച്ചു. മണത്തല ജുമാമസ്ജിദ് ഖത്തീബ് ബാദുഷ തങ്ങൾ, ഹസ്സൻ ലത്തീഫി, ബാവ മുസ്‌ലിയാർ, അബ്ദുൽ കരീം ബാഖവി, അബുബക്കർ അശ്‌റഫി, നൗഷാദ് സഖാഫി, സാബിത് സഖാഫി,  എം എസ് എസ് ജില്ല സെക്രട്ടറി നിസാമുദീൻ, എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. പി എം നാസർ സ്വാഗതവും റഫീഖ് ഹുദവിനന്ദിയും പറഞ്ഞു.

planet fashion

മുസ്ലിം പ്രാർത്ഥനാ ഹാൾ ഉൾപ്പെടെ ഒൻപതിനായിരം സ്ക്വയർ ഫീറ്റിലാണ് കെട്ടിടം. ഭാവിയിൽ വിവിധ വിദ്യാഭ്യാസ പദ്ധതികൾക്ക് രൂപം നൽകുമെന്ന് മാനേജിങ് ട്രസ്റ്റി  മുഹമ്മദ്‌ യുസഫ് പറഞ്ഞു.

Haji’s pharma

Comments are closed.