അണ്ടത്തോട് സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ പുത്തൻ കെട്ടിടവും ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സും ഉദ്ഘാടനം ചെയ്തു
പുന്നയൂർക്കുളം: അണ്ടത്തോട് സാമൂഹ്യാരോഗ്യകേന്ദ്രത്തിന് പുത്തൻ കെട്ടിടവും ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സും നാടിന് സമർപ്പിച്ചു. മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. എൻ കെ അക്ബർ എം എൽ എ അധ്യക്ഷതവഹിച്ചു.
ദേശീയ റർബ്ബൺ മിഷൻ ഫണ്ടിൽ നിന്നും അനുവദിച്ച 1.31 കോടി രൂപ വിനിയോഗിച്ചാണ് പ്രാഥമികാരോഗ്യ കേന്ദ്രവും അതിനോട് ചേർന്ന ക്വാട്ടേഴ്സ് കെട്ടിടവും നിർമിച്ചത്. 5670 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഇരുനിലകളിലായാണ് പ്രാഥമികാരോഗ്യ കേന്ദ്രം നിർമ്മിച്ചിട്ടുള്ളത്. താഴെ നിലയിൽ പാലിയേറ്റീവ് റൂം, ലാബ്, പ്രതിരോധ കുത്തി വെയ്പ് റൂം, ഫിസിയോതെറാപ്പി, ഭിന്നശേഷി സൗഹൃദ ശൗചാലയം, വെയ്റ്റിങ്ങ് ഏരിയാ തുടങ്ങിയ സൗകര്യങ്ങളും ഒന്നാം നിലയിൽ എൽഎച്ച്ഐ, എച്ച് ഐ, ജെ പി എച്ച് എൻ ജെഎച്ച്ഐ എന്നിവർക്കുള്ള മുറികളും ഒരുക്കിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രത്തോട് ചേർന്ന് 2035 ചതുരശ്ര അടി വിസ്തൃതിയിൽ ക്യാട്ടേഴ്സ് കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്. ക്വാർട്ടേഴ്സ് കെട്ടിടത്തിൽ കിടപ്പ് മുറികൾ, അടുക്കള, ഡൈനിങ് റൂം, ലിവിങ് റൂം, വാക് ഏരിയ എന്നീ സൗകര്യങ്ങളുമുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ, ആർദ്രം നോഡൽ ഓഫീസർ ഡോ. ആർ ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗ്രീഷ്മ ഷനോജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിഷാർ, സ്ഥിരം സമിതി അധ്യക്ഷരായ മൂസ ആലത്തയിൽ, പ്രേമ സിദ്ധാർത്ഥൻ, ടി ബി ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗം ബിജു പള്ളക്കര, മെഡിക്കൽ ഓഫീസർ വി ആർ അശ്വനി, എം കെ ബക്കർ എന്നിവർ സംസാരിച്ചു.
ഫോട്ടോ : പുന്നയൂര്‍ക്കുളം അണ്ടത്തോട് സാമൂഹ്യാരോഗ്യകേന്ദ്രം പുതിയ കെട്ടിടം മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
Comments are closed.