
ചാവക്കാട് : ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹ നവതിയാഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂരിലെ വിവിധ സ്കൂളുകളിൽ പ്രവേശനോൽസവത്തോട് ചേർന്ന് നിന്ന് ഗാന്ധിയൻ സന്ദേശവുമായി ഗാന്ധിജിയുടെയും കേരള ഗാന്ധി കെ.കേളപ്പൻ തുടങ്ങിയവരുടെ ചിത്രങ്ങൾ വിതരണം ചൈത് നവോത്ഥാന പോരട്ടങ്ങളുടെ ഓർമ്മ പുതുക്കി ഇൻകാസ് പ്രവർത്തകർ.

കെ.പി.സി.സി സെക്രട്ടറിയും മുൻ തൃശുർ കോർപ്പറേഷൻ കൗൺസിലറുമായ എ. പ്രസാദ് ഉൽഘാടനം ചെയ്തു. ഇൻകാസ് സംസ്ഥാന സെക്രട്ടറി സി. സാദിഖലി അധ്യക്ഷത വഹിച്ചു.
ഹസ്സൻ വടക്കേക്കാട്, രതീഷ് എരട്ടപുഴ, മുനിസിപ്പൽ കൗൺസിലർ സി.എസ്.സൂരജ്, അഫാൻ റഹ്മാൻ, ബാബു പിജെ തുടങ്ങിയവർ പങ്കെടുത്തു

Comments are closed.