mehandi new

ഗുരുവായൂരില്‍ തൊഴാനുള്ള പ്രത്യേക വരിയില്‍ ചാവക്കാട് നഗരസഭ നിവാസികളേയും ഉള്‍പ്പെടുത്തണം

fairy tale

ചാവക്കാട്: ഗുരുവായൂര്‍   നഗരസഭയിലുള്ള ഭക്തജനങ്ങള്‍ക്ക് ഗുരുവായൂര്‍ അമ്പലത്തില്‍ തൊഴാനായി അനുവദിച്ച പ്രത്യേക ക്യൂവില്‍ ചാവക്കാട് നഗരസഭ നിവാസികളേയും ഉള്‍പെടുത്തണമെന്ന് ആവശ്യം. അമ്പലത്തിന്റെ സമീപ പ്രദേശമായ ചാവക്കാട് നഗരസഭയിലെ മുതുവട്ടൂര്‍, മമ്മിയൂര്‍, പാലയൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഭക്തജനങ്ങള്‍ക്ക് തൊഴാനായി ചാവക്കാട് നഗരസഭയിലെ ഭക്തരെയും ഈ പ്രത്യേക ക്യൂവില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച്  ദേവസ്വം ചെയര്‍മാന് ചാവക്കാട് നഗരസഭ കൗണ്‍സിലര്‍ ശാന്താ സുബ്രമണ്യന്‍, മുന്‍ കൗണ്‍സിലര്‍ കെ.വി സത്താര്‍ എന്നിവരുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി.

Ma care dec ad

Comments are closed.