mehandi new

ഇന്ത്യ നെഹ്റുവിന്റെ വഴികൾ വീണ്ടെടുക്കും ഗാന്ധിയിലേക്ക് മടങ്ങും മതേതരത്വം തിരിച്ചു പിടിക്കും – സമദാനി

fairy tale

ചാവക്കാട് : ഇന്ത്യ മതേതരത്വത്തിലേക്ക് തിരിച്ചുവരുമെന്നും ഗാന്ധിയിലേക്ക് മടങ്ങുമെന്നും നെഹ്റുവിന്റെ വഴികൾ വീണ്ടെടുക്കുമെന്നും മുസ്‌ലീം ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് എം. പി അബ്ദുസ്സമദ് സമദാനി. ചാവക്കാട് വസന്തം കോർണറിൽ നടന്ന യൂത്ത് ലീഗ് യൂത്ത് മാർച്ച് സമാപന സമ്മേളനം ഉദ്ഘാടനം ചേയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാല് സംസ്ഥാന തെരഞ്ഞെടുപ്പ് കൊണ്ട് രാജ്യത്തിന്റെ ഭാവി നിർണയിക്കാനാവില്ല.   ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിച്ചുവിടുകയെന്നത് ആഗോളതലത്തിൽ അനുവർത്തിക്കുന്ന തന്ത്രമാണ്, വർത്തമാന ഇന്ത്യയിലും സംഭവിക്കുന്നത് മറിച്ചല്ല. രാജ്യത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ രാഹുൽ ഗാന്ധിയട ക്കമുള്ള കോൺഗ്രസ് നേതാക്കളിലും ഇന്ത്യ മുന്നണിയിലും വലിയ പ്രതീക്ഷയുണ്ടെന്നും സമദാനി പറഞ്ഞു. 

planet fashion

വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് മാർച്ചിന് വിവിധ മണ്ഡലങ്ങിലെ പര്യടനത്തിന് ശേഷം ചാവക്കാട് സമാപിച്ചു . മണ്ഡലം പര്യടനം അണ്ടത്തോട് തങ്ങൾ പടിയിൽ സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സ യ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. മാർച്ചിൽ നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ചാവക്കാട് വസന്തം കോർണറിൽ ചേർന്ന സമാപന സംഗമത്തിൽ  സ്വാഗതസംഗം ചെയർമാൻ എം.വി ഷക്കീർ അധ്യക്ഷത വഹിച്ചു.   മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. കെ പി.സി.സി വൈസ് പ്രസിഡൻ്റ് വി. ടി ബലറാം,  യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ. ഷിബു മീരാൻ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എച്ച് റഷീദ്, ജാഥ ക്യാപ്റ്റൻ എ. എം സനൗഫൽ, വൈസ് ക്യാപ്റ്റൻ നൗഷാദ് തെരുവത്ത്, ഡയരക്ടർ കെ.കെ സക്കരിയ്യ, കോഡിനേറ്റർ എ. വി അലി, സാബിർ കടങ്ങോട്, അസീസ് മന്ദലാംകുന്ന്, ടി. എ ഫഹദ്, പി.ജെ ജെഫീഖ്, സജീർ പുന്ന എന്നിവർ ജാഥക്ക് നേതൃത്വം നൽകി.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി.എം അമീർ, ആർ വി അബ്ദുറഹീം, ഹാറൂൺ റഷീദ്, പി.കെ അബൂബക്കർ, അഡ്വ മുഹമ്മദ്‌  ഗസാലി സി. അഷ്റഫ്, പി. വി ഉമ്മർകുഞ്ഞി, ആരിഫ് പാലയൂർ, ഹസീന താജൂദ്ധീൻ, വി. പി മൻസുറലി, ആർ എസ് മുഹമ്മദ്‌ മോൻ എന്നിവർ സംബന്ധിച്ചു.

Ma care dec ad

Comments are closed.