രാജീവ് ഭവന്‍ സുരേഷിന് കൈമാറി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറാകണമെന്നും ഇന്ത്യയില്‍ തന്നെ രാജീവ് ഗാന്ധി രക്തസാക്ഷിദിനത്തില്‍ രാജീവ് ഗാന്ധിയുടെ പേരില്‍ വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത് ആദ്യത്തെ സംഭവമാകുമെന്ന് ഐ.എന്‍.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശഖര്‍ അഭിപ്രായപ്പെട്ടു. തിരുവത്രയില്‍ കാരയില്‍ സുരേഷിന് അമ്മ പുഷ്പക്കും ഐ.എന്‍.റ്റി.യു.സി ഗുരുവായൂര്‍ റീജിണല്‍ കമ്മിറ്റി നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എന്‍.റ്റി.യു.സി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഐ.എന്‍.റ്റി.യു.സി പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ സുരേഷിനാണ് രാജീവ് ഭവന്‍ എന്ന പേരില്‍ വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തൊഴിലാളികള്‍ക്ക് ഐ.എന്‍.റ്റി.യു.സി തൊഴിലാളി ഭവന പദ്ധതിയുടെ ഭാഗമായി ഗുരുവായൂര്‍ റീജിണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവത്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്താല്‍ 8 ലക്ഷത്തോളം രൂപ ചിലവഴിച്ച് 750 ചതുരശ്ര അടിയില്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്.
ഐ.എന്‍.റ്റി.യു.സി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇ.പി.എം. അബ്ദുള്‍ റഹ്മാന്‍ മാസ്റ്റര്‍, മാത്രകോട്ട് സുഭാഷിണി കേശവന്‍ എന്നിവരെ ട്രസ്റ്റിന്റെ പുരസ്‌കാരം നല്‍കി ആദരിച്ചു. മാസങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍പ്പെട്ട മരിച്ച ഐ.എന്‍.റ്റി.യു.സി പ്രവര്‍ത്തകരായ പി.വി. ഷെരീഫിനും ഒ.എ. പ്രദീപിന്റെയും കുടുംബത്തിനുള്ള സഹായം സദസ്സില്‍ വെച്ച് നല്‍കി. ഐ.എന്‍.റ്റി.യു.സിഗുരുവായൂര്‍ റീജിണല്‍ പ്രസിഡന്റ് എം.എസ്. ശിവദാസ്, ജില്ലാ സെക്രട്ടറി ഇ. ഉണ്ണികൃഷ്ണന്‍, അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഇ. വേണുഗോപാല്‍, തിരുവത്ര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപന്‍, പ്രതിപക്ഷ നേതാവ് കെ.കെ. കാര്‍ത്ത്യായിനിടീച്ചര്‍, പി.എം. നാസര്‍, ടി.പി. ഷൗക്കത്തലി, കെ.കെ. സഫറുഖാന്‍, എ.എച്ച്. റൗഫ്, സി.എസ്. നാരായണന്‍, എന്‍.എം.കെ നബീല്‍, ടിപ്പു ആറ്റുപ്പുറം, കണ്ടംപ്പുള്ളി ഗോപി, എം.വി. ഡാലിഷ്, എന്‍.കെ. സുനില്‍, കെ.കെ. അലികുഞ്ഞ്, രാമി അബൂബക്കര്‍, മോഹനന്‍ മമ്പറമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.