തൊഴിലാളി വിരുദ്ധ ജനവിരുദ്ധ ബജറ്റിനെതിരെ ഐഎൻടിയുസി ധർണ്ണ

ചാവക്കാട് : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ ബജറ്റിനെതിരെ ഐഎൻടിയുസി ഗുരുവായൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ ഓഫീസ്മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി എ ഗോപ പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിസി ഗുരുവായൂർ റീജണൽ പ്രസിഡണ്ട് പി കെ വിമൽ അധ്യക്ഷത വഹിച്ചു.

ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം എസ് ശിവദാസ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി സി വി തുളസീദാസ്, പി എ നാസർ, ഗിരിജ ദാസ്, ടി.എസ് ഷൗക്കത്തലി, സി.കെ.സത്യൻ, കെ പി നൗഷാദ്, കെ കെ ഫിറോസ്, പ്രേമാവതി ബാലകൃഷ്ണൻ, വിഎസ് സനിഷ്, ഗിരീഷ് തൊടുവിൽ, ലിതീഷ് കെഎസ് എന്നിവർ പ്രസംഗിച്ചു.

Comments are closed.