പാൽ ഇല്ലാത്ത മോര്, മോരില്ലാത്ത പുളിശ്ശേരി , തൈരില്ലാത്ത കാളൻ പ്രകൃതി സദ്യ ഒരുക്കി ജീവ ഗുരുവായൂരിന്റെ ഇരുപതാം വാർഷികാഘോഷം നാളെ


ഗുരുവായൂർ : പ്രകൃതി ജീവന കൂട്ടായ്മയായ ജീവ ഗുരുവായൂരിന്റെ ഇരുപതാം വാർഷികാഘോഷം നാളെ ഞായറാഴ്ച ഗുരുവായൂർ മലേഷ്യൻ ടവറിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ആഘോഷപരിപാടികൾ.
കലാവിരുന്ന്, ഉദ്ഘാടന സമ്മളനം, ആരോഗ്യ ചർച്ച എന്നിവക്ക് പുറമെ പ്രകൃതി സദ്യയും ഒരുക്കുന്നു.
ആരോഗ്യത്തിന്ഹാനികരമായ എണ്ണ വർഗ്ഗങ്ങളും നെയ്യും മുളകുപൊടിയും മല്ലിപൊടിയും ഉപയോഗിക്കതെ 16 തരം കറികളോടുകൂടിയാണ് സ്വാദിഷ്ടമായ സദ്യ ഒരുക്കുന്നത്.
പരിപ്പ് ഇല്ലത്ത സാമ്പാർ, പാൽ ഇല്ലാത്ത മോര്, മോരില്ലാത്ത പുളിശ്ശേരി, തൈരില്ലാത്ത കാളൻ, തവിടു കളയാത്ത അരിയുടെ ചോറ് എന്നിവ അടങ്ങിയതാണ് പ്രകൃതി സദ്യ.

Comments are closed.