mehandi new

വാട്ടർ ക്വാളിറ്റി ലാബിൽ അറ്റൻഡർ ഒഴിവ്

fairy tale

തൃശൂർ ഫീൽഡ് സ്റ്റഡീസ് സർക്കിൾ കാര്യാലയത്തിൽ നാഷണൽ ഹൈഡ്രോളജി പ്രൊജക്റ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വാട്ടർ ക്വാളിറ്റി ലാബിൽ ലാബ് അറ്റൻഡർ ഒഴിവുണ്ട്.
ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

planet fashion

താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജനുവരി 11ന് അഞ്ചു മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.
ലാബ് അറ്റൻഡർ തസ്തികയിൽ
ഒരു ഒഴിവാണുള്ളത്. പ്ലസ് ടു സയൻസ്, ജല ഗുണനിലവാര പരിശോധന ലാബുകളിൽ രണ്ടുവർഷത്തെ പരിചയം എന്നിവയാണ് ആവശ്യമായ യോഗ്യത. 18 വയസ് മുതൽ 45 വയസ് വരെയാണ് പ്രായപരിധി.
നാഷണൽ ഹൈഡ്രോളജി പ്രോജക്റ്റിന്റെ വ്യവസ്ഥകളും മാർഗരേഖകളും അനുസരിച്ചായിരിക്കും നിയമനം. ഫോൺ – 04872332054

Jan oushadi muthuvatur

Comments are closed.