mehandi new

ജോൺ സുന്ദർ സിംഗ് മറക്കാനാവാത്ത വ്യക്തിത്വം – വടക്കേകാട് ഐ സി എ സ്കൂളിൽ അനുസ്മരണം സംഘടിപ്പിച്ചു

fairy tale

വടക്കേകാട് : കാൽ നൂറ്റാണ്ടിലധികം വടക്കേക്കാട് ഐ സി എ സ്കൂളിലും ഹയർ സെക്കൻ്ററിയിലും അധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച ജോൺ സുന്ദർ സിംഗിൻ്റെ നിര്യാണത്തിൽ ഐ സി എ സ്ക്കൂളിൽ അനുശോചനവും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഐ സി എ അലുംനി പ്രസിഡൻ്റ് ഗഫൂറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഐ സി എ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡൻ്റ് ഒ എം മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

planet fashion

ഐ സി എ സെക്രട്ടറി റഷീദ്, പ്രിൻസിപ്പൽ ഡോ.ഷരീഫ് പൊവ്വൽ, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ, അധ്യാപകരായ ഹനീഫ, സുധാകരൻ, നാസർ, മജീദ്,  മോളി, ബീന, സമിത, അജിത, റോയ്, മക്ബൂൽ എന്നിവർ ജോൺ സുന്ദർ സിംഗിനെ അനുസ്മരിച്ചു സംസാരിച്ചു. ചടങ്ങിൽ അധ്യാപകർ, മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ, പൂർവ്വവിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

അലുംനി സിക്രട്ടറി നിഷാദ് സ്വാഗതവും  ജോയിൻ്റ് സിക്രട്ടറി ഷാജിത കയ്യൂം നന്ദിയും പറഞ്ഞു.  അലുംനി ട്രഷർ  ഫഹദ് മുസ്തഫ, വൈസ് പ്രസിഡൻറ് ഷമീറ, അജിഷ, ലുബൈബ്, ബസ്സാം, ഷാജഹാൻ, ഷെറിൻ, ഷെബീർ എന്നിവർ നേതൃത്വം നൽകി.

Unani banner ad

Comments are closed.