വഖഫ് നിയമ ഭേദഗതിക്കെതിരെ വെള്ളിയാഴ്ച സംയുക്ത മഹല്ല് റാലി

ചാവക്കാട്: ചാവക്കാട് മേഖല സംയുക്ത മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വഖഫ് നിയമ ഭേദഗതിക്കെതിരെ ചാവക്കാട് പ്രതിഷേധ റാലി നടക്കും. മണത്തല ജുമാഅത്ത് മദ്രസയില്‍ ചേര്‍ന്ന ചാവക്കാട് മേഖല സംയുക്ത മഹല്ല് കോര്‍ഡിനേഷന്‍കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. മണത്തല ജുമാഅത്ത് പ്രസിഡന്റ് പി കെ ഇസ്മായില്‍ യോഗം ഉദ്ഘാടനം ചെയ്തു. വിവിധ മഹല്ലു ഭാരവാഹികളായ നൗഷാദ് അഹമ്മു, ബി കെ സുബൈര്‍ തങ്ങള്‍, ബി പി വി തങ്ങള്‍, മണത്തല ജുമാഅത്ത് ജന. സെക്രട്ടറി കെ വി ഷാനവാസ്, കലീമുള്ള എന്നിവർ പ്രസംഗിച്ചു. വിവിധ മഹല്ലു ഭാരവാഹികള്‍ യോഗത്തിൽ സംബന്ധിച്ചു.

വെള്ളിയാഴ്ച അസര്‍ നമസ്‌കാരത്തിനു ശേഷം മണത്തല പള്ളി മദ്രസ പരിസരത്തു നിന്നും ആരംഭിക്കുന്ന പ്രതിഷേധ റാലി ചാവക്കാട് താലൂക്കാഫീസ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ പ്രമുഖര്‍ പ്രസംഗിക്കും. മുപ്പത്തിലധികം മഹല്ലുകളില്‍ നിന്നുള്ള ആയിരകണക്കിനു വിശ്വാസികള്‍ റാലിയിലും, പൊതു സമ്മേളനത്തിലും, സംബന്ധിക്കും. ചാവക്കാട് മേഖല സംയുക്ത മഹല്ല് കോര്‍ഡിനേഷന്‍
കമ്മിറ്റിയുടെ ചെയര്‍മാനായി മണത്തല ജുമാഅത്ത് പ്രസിഡന്റ് പി കെ ഇസ്മായിലിനെ തിരഞ്ഞെടുത്തു.

Comments are closed.