mehandi new

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സാർവ്വദേശീയ ശിശുദിനം ആഘോഷിച്ചു

fairy tale

ചാവക്കാട് : സാർവ്വദേശീയ ശിശുദിനമായ ജൂൺ ഒന്നിന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മണത്തല കായൽ റോഡ് യൂണിറ്റ് ശിശുദിനം ആഘോഷിച്ചു. 107 നമ്പർ അംഗൻവാടിയിൽ നടന്ന ആഘോഷ പരിപാടികൾ ജില്ലാ കമ്മിറ്റി അംഗം ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

planet fashion

യൂണിറ്റ് സെക്രട്ടറി സ്വപ്ന ബാബു അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അനു സുരേഷ് സ്വാഗതവും അംഗൻവാടി ടീച്ചർ പി ആർ ഷീല നന്ദിയും പറഞ്ഞു.  അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ സന്നിഹിതരായി. അംഗൻവാടി കുട്ടികൾക്ക് മധുരം നൽകി, വാട്ടർ ബോട്ടലുകൾ വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. 

Unani banner ad

Comments are closed.