കെ കരുണാകരന്റെ 106-ാം ജന്മദിനം – അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട് : മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസ്സിലെ എക്കാലത്തെയും ചാണക്യതന്ത്രജ്ഞനുമായിരുന്ന ലീഡർ കെ കരുണാകരൻ്റെ 106-ാം ജന്മദിനത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രെസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽ അനുസ്മരണംയോഗം സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻപല്ലത്ത് ഉദ്ഘാടനം ചെയ്തു. ലാസർ മാഷ്, കെ എച് ഷാഹുൽ ഹമീദ്, കെ വി സത്താർ, രേണുക ശങ്കർ, പീറ്റർ പാലയൂർ, എം എസ് ശിവദാസ്, വി കെ ജയരാജൻ, ബാലകൃഷ്ണൻ മടപാട്ടിൽ, സയ്‌സ്ൺ മാറോക്കി തുടങ്ങിയവർ പങ്കെടുത്തു.


Comments are closed.