ഉല്ലാസ തുമ്പികൾ വിനോദയാത്ര നടത്തി
കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ 10, 11 അംഗനവാടി കുട്ടികളുടെ ഉല്ലാസ യാത്ര സംഘടിപ്പിച്ചു. യാത്ര കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത് ഫ്ലാഗ് ഓഫ് ചെയ്തു. ഗുരുവായൂരിൽ നിന്നും ട്രെയിൻ യാത്ര ആസ്വദിച്ച് തൃശൂർ എത്തിയ കുരുന്നുകൾ ഫ്ലൈബ്രിഡ്ജ് ടവർ, പുത്തൻപള്ളി, സാഹിത്യ ആക്കാദമി, ടൌൺ ഹാൾ ലൈബ്രറി, നെഹ്‌റു പാർക്ക്, ശോഭ മാൾ എന്നിവ സന്ദർശിച്ചു.
അംഗനവാടി കുട്ടികളുടെ വിനോദ യാത്രയിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ പി വി മൻസൂർ അലിയോടൊപ്പം രക്ഷിതാക്കൾ എ എൽ എം എസ് സി അംഗങ്ങൾ എന്നിവർ യാത്രയിൽ പങ്കാളികളായി.
Comments are closed.