mehandi banner desktop
Chavakkad online

കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

Ft

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ രജിസ്ട്രേഡ് ക്ലബ്ബുകൾക്കുള്ള  സ്‌പോർട്‌സ് കിറ്റുകളുടെ വിതരണോദ്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ്  കാഞ്ചന മൂക്കന്റെ അധ്യക്ഷതയിൽ കടപ്പുറം സീതി സാഹിബ് സ്മാരക ഹാളിൽ വച്ച് നടന്ന ചടങ്ങിൽ 30 രജിസ്റ്റേഡ് ക്ലബ്ബുകൾക്കാണ് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തത്. 

Jan oushadi

സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വി പി മൻസൂറലി, ശുഭ ജയൻ, പഞ്ചായത്ത്‌ സെക്രട്ടറി ഇ ടി റാഫി, വാർഡ് മെമ്പർമാരായ എ വി അബ്ദുൽ ഗഫൂർ, ടി ആർ ഇബ്രാഹിം, പി എ മുഹമ്മദ് വിവിധ ക്ലബ്ബ് പ്രതിനിധികൾ  എന്നിവർ സംസാരിച്ചു.

Comments are closed.