mehandi new

കടപ്പുറം: ടാക്റ്റികൽ വോട്ടോ കോലീബി സഖ്യമോ – ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ബി ജെ പി മേധാവിത്തം തകർത്തെന്ന് യു ഡി എഫ്

fairy tale

കടപ്പുറം: പഞ്ചായത്തിൽ ഇന്ന് നടന്ന സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ലീഗ് ബിജെപി സഖ്യം എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക പ്രചരണം.

planet fashion

എന്നാൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ബി ജെ പി കൈവരിച്ചേക്കാവുന്ന മേധാവിത്തം ടാക്ടികൽ വോട്ടിലൂടെ തകർത്തെന്ന് യു ഡി എഫ്.

16 അംഗങ്ങളുള്ള ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് ഒഴികെ മറ്റെല്ലാ അംഗങ്ങളും നിർബന്ധമായും ഏതെങ്കിലും ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിൽ അംഗങ്ങളായിരിക്കണം എന്നതാണ് നിയമം.

ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി, ക്ഷേമകാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി എന്നീ നാല് സ്റ്റാന്റിംഗ് കമ്മിറ്റികളാണ് പഞ്ചായത്തിൽ ഉള്ളത്.

ഇതിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ മൂന്ന് അംഗവും മറ്റു സ്റ്റാന്റിംഗ് കമ്മിറ്റികളിൽ നാല് അംഗങ്ങളും ഉണ്ടായിരിക്കും

ഇന്ന് നടന്ന സ്റ്റാന്റിംഗ് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെ അംഗങ്ങൾ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിരുന്നു.

ബിജെപി യിലെ ബോഷി ചാണാശ്ശേരി എന്ന മെമ്പർ മാത്രമേ ധന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് നോമിനേഷൻ നൽകിയിട്ടുള്ളൂ. ഇദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മറ്റൊരു അംഗമായ ഷീജാ രാധാകൃഷ്‌ണൻ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കാണ് നോമിനേഷൻ നൽകിയത്.
സിപിഎം ന്റെ ന്റെ സമീറശരീഫും ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കാണ് നോമിനേഷൻ നൽകിയത്.
മുസ്ലിം ലീഗിന് രണ്ട് വനിതകൾ മാത്രമുള്ളതിനാലും ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റിയിൽ നാമനിർദ്ദേശം നൽകിയിട്ടില്ല.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കാഞ്ചന മൂക്കനാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനാവുക.

ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ പരാജയപ്പെടുന്ന അംഗം സ്വാഭാവികമായും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടും എന്നതാണ് ചട്ടം.

ബിജെപി നോമിനി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ പരാജയപ്പെട്ടാൽ സ്വാഭാവികമായും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമാകും. അങ്ങിനെ സംഭവിച്ചാൽ നാലംഗ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ബിജെപിക്ക് രണ്ട് അംഗങ്ങളാകും.

ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ബിജെപി മേധാവിത്വം ഒഴിവാക്കുന്നതിനും സുപ്രധാനമായ തീരുമാനങ്ങൾ എടുക്കേണ്ട സന്ദർഭങ്ങളിൽ നറുക്കെടുപ്പിലൂടെ തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യം ഇല്ലാതാക്കാനും വേണ്ടി ബിജെപി യുടെ രണ്ട് അംഗങ്ങളെ രണ്ട് വ്യത്യസ്ഥ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളാക്കി നിർത്തണം. ഈ തന്ത്രമാണ് ബിജെപി ക്ക് നൽകിയ ടാക്ടികൽ വോട്ടിലൂടെ യു ഡി എഫ് ചെയ്തത്.

ഇവിടെ ബിജെപി സ്ഥാനാർഥി പരാജയപ്പെടുകയാണെങ്കിൽ ജയിക്കുന്നത് ഇപ്പോൾ ധനകാര്യത്തിലുള്ള എൽഡിഎഫ് ലെ ഷമീറ ശരീഫ് ആയിരിക്കും. അങ്ങിനെ സംഭവിച്ചാൽ പരാജയപ്പെട്ട ബിജെപി അംഗം ധനകാര്യ കമ്മിറ്റിയിൽ എത്തുകയും കമ്മിറ്റിയിൽ ബിജെപിക്ക് മേധാവിത്തം ലഭിക്കുകയും ചെയ്യും

നിലവിൽ പ്രസിഡന്റ് ഒഴികെ യുഡിഫ്, എൽഡിഎഫ്, ബിജെപി അംഗങ്ങളായ 15 പേരും നാല് സ്റ്റാൻഡിങ് കമ്മിറ്റികളിലും അംഗങ്ങളാണ്.

അംഗങ്ങളുടെ ലിസ്റ്റ് താഴെ

ധനകാര്യം
കാഞ്ചന മൂക്കൻ (കോൺഗ്രസ്), ബോഷി ചാണാശ്ശേരി( ബിജെപി ), ഷമീറ ശരീഫ്( എൽഡിഎഫ് ), പ്രസന്ന ചന്ദ്രൻ( എൽഡിഎഫ് ).

വികസനം
സാലിഹ ഷൗക്കത്ത് (മുസ്ലിം ലീഗ്), റാഹില വഹാബ്(എൽഡിഎഫ് ), പി എച്ച് തൗഫീഖ്(മുസ്ലിം ലീഗ്), അബ്ദുൽ ഗഫൂർ (സ്വതന്ത്രൻ).

ക്ഷേമകാര്യം

മൻസൂർഅലി (മുസ്ലിം ലീഗ്), നാസിഫ് (മുസ്ലിം ലീഗ്), ഷീജ രാധാകൃഷ്‌ണൻ (ബിജെപി ), ടികെ രവീന്ദ്രൻ (എൽഡിഎഫ് ).

ആരോഗ്യ-വിദ്യാഭ്യാസം

ടി.ആർ ഇബ്രാഹിം(മുസ്ലിം ലീഗ്),
ശുഭ ജയൻ( മുസ്ലിം ലീഗ്), മുഹമ്മദ് മാഷ് (എൽഡിഎഫ് ).

Jan oushadi muthuvatur

Comments are closed.