mehandi new

എ കെ കാദർഷയുടെ നിര്യാണത്തിൽ കടപ്പുറം മുസ്ലിംലീഗ് അനുശോചിച്ചു

fairy tale

കടപ്പുറം : പൗര പ്രമുഖനും മുസ്‌ലിം ലീഗ് നേതാവുമായ എ കെ കാദർഷയുടെ നിര്യാണത്തിൽ മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി അനുശോചനം രേഖപെടുത്തി.
ചെറുപ്പ കാലം മുതൽ മുസ്‌ലിം ലീഗ് പരിപാടികളിൽ നിറ സാന്നിധ്യമായിരുന്നു.
കടപ്പുറത്തെ മത സാംസ്‌കാരിക രംഗങ്ങളിൽ നേതൃ പദവി അലങ്കരിച്ചിട്ടുള്ള അദ്ദേഹം പ്രവാസ കാലത്തും മുസ്‌ലിം ലീഗിന്റെ ആദ്യകാല സംഘടനയായ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന്റെ നേതാവായും പിന്നീട് കെഎംസിസി രൂപീകരിച്ചപ്പോൾ അബുദാബിയിൽ സംഘടന വളർത്തുന്നതിൽ നിർണായകമായ പങ്കു വഹിക്കുകയും ചെയ്തു.
അബുദാബി കെഎംസിസി കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്.

planet fashion

അഞ്ചങ്ങാടി ലീഗ് സെന്ററിൽ നടന്ന അനുശോചന യോഗത്തിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ബി. കെ സുബൈർ തങ്ങൾ അധ്യക്ഷതവഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ്, ജില്ല വൈസ് പ്രസിഡണ്ട് പി കെ അബൂബക്കർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഉമ്മർ കുഞ്ഞി, പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി എം മുജീബ്, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ആർ കെ ഇസ്മായിൽ, തെക്കരകത്ത് കരീം ഹാജി, എ എച്ച്. സൈനുൽ ആബിദീൻ, വിഎം മനാഫ്, വി പി മൻസൂറലി, ആർ എസ് ഷഹീം, ടി ആർ ഇബ്രാഹിം, ആർ എസ് മുഹമ്മദ് മോൻ, പി എം സെയ്ത് മുഹമ്മദ്, ആർ പി മൊയ്തുട്ടി, പണ്ടാരി കുഞ്ഞുമുഹമ്മദ്, വി ഉമ്മർ ഹാജി, സി അലികുഞ്ഞ്, പി അബ്ദുൽ ഹമീദ്, പി കെ അലി തുടങ്ങിയവർ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.