mehandi new

തുടർച്ചയായ കടൽക്ഷോഭത്തിൽ നിന്നും കടപ്പുറം പഞ്ചായത്തിനെയും ജനങ്ങളെയും രക്ഷിക്കണം – എം എൽ എ ക്ക് നിവേദനം നൽകി

fairy tale

കടപ്പുറം : തുടർച്ചയായി ഉണ്ടാകുന്ന കടൽക്ഷോഭം മൂലം നിത്യദുരിതം അനുഭവിക്കുന്ന കടപ്പുറം ഗ്രാമപഞ്ചായത്തിനെയും ജനങ്ങളെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ഗുരുവായൂർ എം എൽ എ എൻ കെ അക്ബറിന് നിവേദനം നൽകി.

planet fashion

മൂന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഗ്രാമപഞ്ചായത്താണ് കടപ്പുറം. ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറ് അതിർത്തി മുഴുവനായും കടൽത്തീരമാണ്. ഗ്രാമപഞ്ചായത്ത് നിത്യ ദുരിതമാണ് അനുഭവിക്കുന്നത്.
ഈ തീരം നാളിതുവരെയായി പൂർണമായും കടൽ ഭിത്തി
കെട്ടാൻ കഴിഞ്ഞിട്ടില്ല. കെട്ടിയ സ്ഥലത്ത് തന്നെ തകർന്നു വീഴുന്നഭാഗം അറ്റകുറ്റപ്പണി നടത്താൻ സാധിക്കുന്നില്ല.
അതുകൊണ്ടുതന്നെ കടൽക്ഷോഭ ദുരിതങ്ങൾ നേരിട്ടു ഈ ഗ്രാമപഞ്ചായത്തിനെ ബാധിക്കുകയാണ്.
ടെട്രാപോഡ്, ഗ്രോയിൻസ്, കരിങ്കൽ ഭിത്തി എന്നിവയിൽ അനുയോജ്യമായ സംവിധാനം ഉപയോഗപ്പെടുത്തി കടൽഭിത്തി കെട്ടി ഗ്രാമപഞ്ചായത്തിനെയും ജനങ്ങളെയും രക്ഷിക്കുന്നതിന് ആവശ്യമായ നടപടി ഉണ്ടാവണമെന്ന് കടപ്പുറം ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി ഐക്യകണ്ഠേന നിവേദനതിലൂടെ ആവശ്യപെട്ടു.

കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്വാലിഹ് ഷൗക്കത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സെൻ ശുഭാജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ചന്ദ്ര ൻ, ഷിജ രാജാകൃഷ്ണൻ, അഡ്വക്കേറ്റ് മുഹമ്മദ് നാസിഫ്, ബോഷി ചാണശേരി, എ വി അബ്ദുൽ ഗഫൂർ, മുഹമ്മദ് മാസ്റ്റർ, ടി ആർ ഇബ്രാഹിം, റാഹില വഹാബ്, സുനിത പ്രസാദ് എന്നിവർ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.