കടപ്പുറം പൂന്തിരുത്തി റോയൽ റോഡ് നാടിന് സമർപ്പിച്ചു
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
പൂന്തിരുത്തി: കടപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് പൂന്തിരുത്തിയിൽ കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ 2024-25 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയായ റോയൽ റോഡ് നാടിനു സമർപ്പിച്ചു. നാലാം വാർഡ് മെമ്പർ മുഹമ്മദ് നാസിഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കാഞ്ചന മൂക്കൻ മുഖ്യാതിഥിയായി. ആറടി വീതിയിൽ 135 മീറ്റർ നീളത്തിലുള്ള റോഡ് ഇരുപതോളം കുടുംബങ്ങൾക്ക് പ്രയോജകരമാകുന്ന രീതിയിൽ കടപ്പുറം തദ്ദേശസ്ഥാപനത്തിന്റെ അസിസ്റ്റൻറ് എൻജിനീയർ നിലൂഫറിന്റെ മേൽനോട്ടത്തിൽ എം എം സുനിൽകുമാറാണ് നിർമ്മാണം പൂർത്തിയാക്കിയത്.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
പഞ്ചായത്തംഗം സുനിത പ്രസാദ്, സിറാജുദ്ദീൻ, ഹിലാൽ, പി എം കരീം ഹാജി, എം വി ജലീൽ, റാഫി വി എസ്, അബൂബക്കർ ആർ വി, കെ.വി ഹക്കീം, പ്രസന്നൻ, റിഷാദ് കെ വി, ആഫിദ് ബാബു എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ നൗഷാദ് സ്വാഗതവും കൺവീനർ ജഹാംഗീർ കെ വി നന്ദിയും പറഞ്ഞു.
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.