mehandi new

കടപ്പുറം ഗവ: വി എച്ച് എസ് സ്കൂൾ കുടുംബ സംഗമവും അവാർഡ് ദാനവും നടത്തി

fairy tale

ചാവക്കാട്: കടപ്പുറം ഗവ: വി.എച്ച് എസ് സ്കൂൾ 1987 എസ്.എസ്.സി ബാച്ച് കുടുംബ സംഗമവും അവാർഡ് ദാനവും നടത്തി. അഞ്ചങ്ങാടി കുടുംബശ്രീ ഹാളിൽ നടന്ന ചടങ്ങ് ബാലൻ മാഷ് ഉദ്ഘാടനം ചെയ്തു. കെ. വി. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.
ബി. പി. വി ഹുസൈൻ തങ്ങൾ മരിച്ചുപോയ സഹപാഠികളായ രാജൻ ശരീഫ് എന്നിവരെ അനുസ്മരിച്ച് പ്രഭാഷണം നടത്തി, ചാലിൽ ഷംസു, അറക്കൽ ജമാൽ, മാലിക്ക്, സുബൈർ തങ്ങൾ, കെ.ടി. മുരളി, ഹാജറ, ഗീത എന്നിവർ പ്രസംഗിച്ചു ഷറഫുദ്ദീൻ മുനക്കകടവ് സ്വാഗതവും, ഹുസൈൻ പൊന്നാക്കാരൻ നന്ദിയും പറഞ്ഞു.

planet fashion

എസ്. എസ്. സി അദ്ധ്യാപകനായിരുന്ന ബാലൻ മാഷെ പൊന്നാട അണിയിച്ച് ആദരിച്ചു.
സഹപാഠികളുടെ മക്കളിൽ നിന്നും എം.ബി.ബി.എസ്, പ്ലസ് ടു, എസ് എസ്.എൽ.സി പരീക്ഷളിൽ വിജയിച്ചവരെ അനുമോദിച്ചു.
പി.ബി. ഉമൈർ, കെ.വി.ഷാഹു, ജാബിർ തങ്ങൾ, ദിലീഫ് എന്നിവർ നേതൃത്വം നൽകി, സഹപാഠികളുടെ കലാപരിപാടികളും നടന്നു.

Comments are closed.