mehandi new

മണിപ്പൂരിലെ വംശഹത്യ ഒറ്റപ്പെട്ടതെന്ന് കരുതുന്നവർ സംഘ പരിവാറിനെ അറിയാത്തവർ : എൻ. കെ. അക്ബർ എം. എൽ. എ

fairy tale

ഗുരുവായൂർ : മണിപ്പൂരിലെ വംശഹത്യ ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതുന്നവർ സംഘ പരിവാറിനെ തിരിച്ചറിയാത്തവരാണെന്ന് എൻ.കെ. അക്ബർ എം.എൽ.എ. മണിപ്പൂരിൽ പീഡനം അനുഭവിക്കുന്നവർക്കായി ഗുരുവായൂർ സെന്റ് ആന്റണീസ് ഇടവക കിഴക്കെ നടയിൽ സംഘടിപ്പിച്ച ഐക്യദാർഡ്യ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടം ആസൂത്രണം ചെയ്ത കൊലപാതകങ്ങളാണ് മണിപ്പൂരിൽ നടക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.

planet fashion

വികാരി ഫാ.പ്രിന്റോ കുളങ്ങര അധ്യക്ഷതവഹിച്ചു. എ.കെ.സി.സി. അതിരൂപത വൈസ് പ്രസിഡന്റ് തോമസ് ചിറമൽ, പി.ഐ.ലാസർ, ഒ.സി. ബാബുരാജ്, ജിഷോ എസ്. പുത്തൂർ, സിസ്റ്റർ അന്ന കുരുതുകുളങ്ങര, ജെറോമി ജോസ്, മേഴ്‌സി ജോയ്, സിജി സ്റ്റീഫൻ എന്നിവർ സംസാരിച്ചു.
ലോറൻസ് നീലങ്കാവിൽ, ടി.എൽ. പ്രിൻസ്, സി.എ. ജോഷി, ജൂഡിത്ത് ജോമോൻ എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ : മണിപ്പൂരിൽ പീഡനം അനുഭവിക്കുന്നവർക്കായി ഗുരുവായൂർ സെന്റ് ആന്റണീസ് ഇടവക ഗുരുവായൂരിൽ സംഘടിപ്പിച്ച ഐക്യദാർഡ്യ സദസ് എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

Haji’s pharma

Comments are closed.