mehandi new

കടപ്പുറം – മണത്തല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു

fairy tale

ചാവക്കാട് : കടപ്പുറം – മണത്തല മത്സ്യ തൊഴിലാളി വികസന ക്ഷേമ  സഹകരണ സംഘത്തിൽ പുതിയ സംഭരംബങ്ങൾക്ക് തുടക്കമായി. സ്വർണ്ണപണ്ട പണയ വായ്പ്പയും സ്ഥിരനിക്ഷേപം സേവിങ്ങിസ് പദ്ധതി എന്നിവയുടെയും കെ അഹമ്മദ്‌ സ്മൃതി വിദ്യാഭ്യാസ അവാർഡ് വിതരണോദ്‌ഘാടനവും ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ നിർവഹിച്ചു. സംഘം പ്രസിഡന്റ്‌ കെ എം അലി അധ്യക്ഷത വഹിച്ചു. ആദ്യ ഡെപ്പോസിറ്റ് ജില്ലാ ബാങ്ക് മുൻ ഡയറക്റ്റർ ടി ടി ശിവദാസൻ ഏറ്റുവാങ്ങി. വിദ്യാഭ്യാസ പുരസ്‌കാരം നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് നിർവഹിച്ചു. ചടങ്ങിൽ സംഘം രൂപീകരണ ഘട്ടത്തിലെ അൻപതു മത്സ്യ തൊഴിലാളി സഹകരികളെയും പതിനഞ്ചു വർഷം പൂർത്തീകരിച്ച സ്വയം സഹായ ഗ്രൂപ്പുകളെയും ആദരിച്ചു. ചടങ്ങിൽ മത്സ്യ ഫെഡ് ജില്ലാ ജനറൽ മാനേജർ കെ സുജ, ഫിഷറീസ് ഓഫീസർ വി വി സുജിത്ത്, മത്സ്യഫെഡ് പ്രൊജക്റ്റ് ഓഫീസർ കുമാരി ബി അരുണിമ, എം ആർ രാധാകൃഷ്ണൻ, കെ എഛ് സലാം, എ എ മഹേന്ദ്രൻ, സംഘം ഡയറക്റ്റർമാരായ എ എ ശിവദാസൻ, സി ബി വിശ്വാനാഥൻ, വസന്ത വേണു, പ്രസ്സന വിശ്വാനാഥൻ, കെ കെ നാരായണൻ, നസീമ അയൂബ്, വി വി വിബീഷ്, സംഘം ജീവനക്കാരായ റീന കരുണൻ, സക്കീന മുസ്തഫ മുൻ പ്രസിഡന്റ്‌ ടി എം ഹനീഫ എന്നിവർ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ്‌ കെ വി സന്തോഷ്‌ സ്വാഗതവും സെക്രട്ടറി സനില സുധീരൻ നന്ദിയും രേഖപ്പെടുത്തി.

planet fashion

 

Ma care dec ad

Comments are closed.