mehandi new

കര്‍ക്കടക വാവുബലി തിങ്കളാഴ്ച – പഞ്ചവടി ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു

fairy tale

ചാവക്കാട്: പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണചടങ്ങുകള്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ ആരംഭിക്കുമെന്ന് ക്ഷേത്രഭരണസംഘം പ്രസിഡന്റ് പി. ദിലീപ് കുമാര്‍ അറിയിച്ചു. ബലിതര്‍പ്പണത്തിനായി പഞ്ചവടി വാകടപ്പുറത്ത് രണ്ടു പന്തലുകളോടു കൂടിയ പ്രത്യേക യജ്ഞശാല സജ്ജമാക്കിയതായും ഒരേ സമയം ആയിരം പേര്‍ക്ക് ഈ യജ്ഞശാലയില്‍ ബലിതര്‍പ്പണം നടത്താനാവുമെന്നും ഭാരവാഹികള്‍ പറഞ്ഞു. തിലഹവനം, പിതൃസായൂജ്യ പൂജ എന്നിവ നടത്താനുള്ള സൗകര്യവുമുണ്ടാവും.

planet fashion

ബലിതര്‍പ്പണത്തിനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും. ബലിയിടാനെത്തുന്ന പതിനായിരത്തിലധികം പേര്‍ക്കുള്ള പ്രഭാതഭക്ഷണം സൗജന്യമായി ക്ഷേത്രസമിതി ഒരുക്കും. വലിയ വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് സൗകര്യമുള്‍പ്പെടെ വിപുലമായ വാഹന പാര്‍ക്കിങ് സൗകര്യം ഒരുക്കും. ബലിയിടാനെത്തുന്നവരുടെ വസ്ത്രങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും സൂക്ഷിക്കാന്‍ ബലിതര്‍പ്പണശാലക്ക് സമീപം സൗകര്യമൊരുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കടലില്‍ ബലിയിട്ട് തിരിച്ചെത്തുന്നവര്‍ക്ക് കുളിക്കാനും മറ്റുമായി താത്ക്കാലിക കുളവും കടപ്പുറത്ത് തയ്യാറാക്കിയിട്ടുണ്ട്.

കര്‍ക്കടക മാസം ഒന്നായ തിങ്കളാഴ്ച മുതല്‍ ഓഗസ്റ്റ് 16 വരെ ക്ഷേത്രത്തില്‍ രാമായണമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ദിവസവും രാവിലെ ഗണപതിഹോമം, രാമായണപാരായണം തുടങ്ങിയവ ഉണ്ടാവും.

ക്ഷേത്രഭരണ സംഘം സെക്രട്ടറി വിനയദാസ് താമരശ്ശേരി, ട്രഷറര്‍ വിക്രമന്‍ താമരശ്ശേരി, ഭാരവാഹികളായ വിശ്വനാഥന്‍ വാക്കയില്‍, കെ.എസ്. ബാലന്‍, രാജന്‍ വേലന്‍പറമ്പത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.