mehandi new

കരുണ ഫൌണ്ടേഷന്‍ – പ്രീമാരേജ് സെറിമണി

fairy tale

ഗുരുവായൂര്‍ : കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 23ന് നടക്കുന്ന 10 ജോഡി ഭിന്ന ശേഷിയുള്ളവരുടെ വിവാഹത്തിന് മുന്നോടിയായി പ്രീമാരേജ് സെറിമണി സംഘടിപ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സബ്ബ് ജഡ്ജ് എന്‍ ശേഷാദ്രിനാഥന്‍ ഉദ്ഘാടനം ചെയ്തു. വിവാഹിതരാവുന്ന 20 പേരുടെയും കുടംബങ്ങള്‍ക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് രജിസ്റ്റാറും സബ്ബ് ജഡ്ജുമായ എം.പി ഷിബു വിവാഹ ക്ഷണപത്രിക നല്‍കി. ക്ഷേത്രകലാപുരസ്‌കാരം ലഭിച്ച ഓട്ടന്‍തുള്ളല്‍ കലാകാരന്‍ മണലൂര്‍ ഗോപിനാഥിനെ ചടങ്ങില്‍ ആദരിച്ചു. റിട്ടയേര്‍ഡ് എസ്.പി വി.വി ശശികുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി. കരുണ ചെയര്‍മാന്‍ ഡോ കെ.ബി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രതിശ്രുത വധുമാര്‍ക്ക് മൈലാഞ്ചിയിടലും സ്‌നേഹവിരുന്നും മാതൃകപെന്‍ഷന്‍ വിതരണവും ഉണ്ടായിരുന്നു. അഡ്വ രവിചങ്കത്ത്, ഫിറോസ് പി തൈപറമ്പില്‍, ജി.കെ. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Haji’s pharma

Comments are closed.