mehandi new

കരുണ വൈവാഹിക സംഗമം – 14 ഭിന്നശേഷിക്കാര്‍ക്ക് മംഗല്ല്യ ഭാഗ്യം

fairy tale

ഗുരുവായൂർ : കരുണ ഫൗണ്ടേഷന്‍ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഭിന്നശേഷിയുള്ള യുവതി യുവാക്കള്‍ക്കായുള്ള വൈവാഹിക സംഗമത്തിൽ പതിനാല് പേർക്ക് മംഗല്ല്യ ഭാഗ്യം ലഭിച്ചു. ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കരുണ ഫൗണ്ടേഷൻ വഴി ഇതിനോടകം നാനൂറില്‍ കൂടുതല്‍ യുവതി യുവാക്കള്‍ വിവാഹിതരായിട്ടുണ്ട്.
ഒരോവര്‍ഷവും ഗുരുവായൂരില്‍ നടക്കുന്ന വൈവാഹിക സംഗമത്തില്‍ നിന്നുമാണ് പരസ്പരം പങ്കാളികളെ കണ്ടെത്തുന്നത്.
2023 ജനുവരിയില്‍ നടക്കുന്ന വിവാഹ സംഗമത്തില്‍ വധൂവരന്‍മാര്‍ക്കുള്ള ആഭരണങ്ങളും, വസ്ത്രങ്ങളും, മറ്റു സമ്മാനങ്ങളും സംഘാടകര്‍ നൽകും.

planet fashion

വൈവാഹിക സംഗമം ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉല്‍ഘാടനം ചെയ്തു.
കരുണ ചെയര്‍മാന്‍ റിട്ടേര്‍ഡ് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ ബി സുരേഷ് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സീ കേരള ടി വി ഡാന്‍സ് വിജയി മാസ്റ്റര്‍ ചൈതക്, ഗിന്നസ് ജേതാവ് കലാഭവന്‍ ബാദുഷാ, സാമൂഹിക പ്രവര്‍ത്തകന്‍ ഷാഹുല്‍ ഹമീദ് എന്നിവരെ ആദരിച്ചു.
കരുണ ഫൗണ്ടേഷന്‍ നൂറോളം അമ്മമാര്‍ക്ക് നല്‍കി വരുന്ന പ്രതിമാസ പെന്‍ഷന്‍ വിതരണവും നടത്തി.

റിട്ടേര്‍ഡ് എസ് പി സദാനന്ദന്‍ നായര്‍, മുഖ്യാതിഥിയായിരുന്നു.
സി ഇ ഡി ഡയറക്ടര്‍ ഡോക്ടര്‍ സാബു, നന്ദകുമാര്‍, കരുണ ഭാരവാഹികളായ ചീഫ് കോര്‍ഡിനേറ്റര്‍ ഫാരിദ ടീച്ചര്‍, ശ്രീനിവാസന്‍ ചുള്ളിപറമ്പില്‍, ട്രഷറര്‍ വേണു പ്രാരത്ത്, സെക്രട്ടറി സതീഷ് വാര്യര്‍, ബഷീര്‍ പൂക്കോട്, മാത്യു പാവറട്ടി എന്നിവർ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.