mehandi new

കടലിലെ കാറ്റാടി മരങ്ങൾ – ഇടപെട്ട് എം എൽ എ – പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ

fairy tale

ചാവക്കാട് : കടലിൽ ആണ്ട് കിടക്കുന്ന കാറ്റാടി മരമുട്ടികൾ മൂലം മന്ദലാംകുന്ന് ബീച്ചിലെ മത്സ്യതൊഴിലാളികൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണുമെന്ന് എൻ കെ അക്ബർ എം എൽ എ. കടലിൽ പൂഴ്ന്നു കിടക്കുന്ന മരമുട്ടികളിൽ കുടുങ്ങി വലകൾ നശിക്കുന്നത് മൂലം വള്ളം കടലിൽ ഇറാക്കാനും മത്സ്യബന്ധനം നടത്താനും സാധിക്കാതെ ദുരിതത്തിലായ മത്സ്യത്തൊഴിലാളികളുടെ അവസ്ഥ ചാവക്കാട്ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു.
വീശുവലകളും നീട്ടുവലകളും മറ്റു ചെറു വള്ളക്കാരുടെ വലകളും മരമുട്ടികളിൽ കുരുങ്ങി നശിക്കുകയാണ്. കടൽക്ഷോഭം മൂലം കടപുഴകി കടലിലെത്തുന്ന കാറ്റാടി മരങ്ങളാണ് മത്സ്യബന്ധനത്തിന് തടസ്സമാകുന്നത്.
വല നീട്ടുമ്പോൾ മരമുട്ടികളിൽ കുടുങ്ങി വല പൊളിയുന്നതോടെ മത്സ്യബന്ധനം മുടങ്ങുകയാണ്.
വാർത്ത ശ്രദ്ധയിൽപെട്ടെന്നും ബന്ധപ്പെട്ട വകുപ്പുമായി ചർച്ചചെയ്ത് വേണ്ട പരിഹാര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

planet fashion

പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ

ഹാർബർ എഞ്ചിനീയർ മന്നലാംകുന്ന് ബീച്ചിൽ മത്സ്യത്തൊഴിലാളികളുമായി സംസാരിക്കുന്നു

എം എൽ എ യുടെ ഇടപെടലിനെ തുടർന്ന് ഹാർബർ ഡിപ്പാർട്ട്മെന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ മന്നലാംകുന്ന് ബീച്ച് സന്ദർശിച്ചു. മത്സ്യത്തൊഴിലാകളെ കണ്ട് വിവരങ്ങൾ അന്വേഷിച്ചു.
ഇതോടെ ദുരിതത്തിന് സർക്കാർ തലത്തിൽ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മന്നലാംക്യന്ന് ബീച്ചിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ.
പുന്നയൂർ ഗ്രാമപഞ്ചായത്തിലും ഫിഷറീസ് വകുപ്പിനും പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Ma care dec ad

Comments are closed.