mehandi new

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നിർമിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ കട്ടിളവെപ്പ് നടന്നു

fairy tale

ചാവക്കാട് : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചാവക്കാട് ജില്ലയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ കട്ടിളവെപ്പ് ചാവക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചാവക്കാട് ലോക്കൽ അസോസിയേഷൻ സെക്രട്ടറി ബ്രില്ലിയൻറ് ടീച്ചർ, ജോയിൻറ് സെക്രട്ടറി ബീന ടീച്ചർ, ട്രഷറർ ജോസഫ് മാസ്റ്റർ, മണത്തല സ്കൂൾ പിടിഎ പ്രസിഡൻറ് അബ്ദുൽ കലാം, വാർഡ് മെമ്പർ ഫൈസൽ, മണത്തല മഹല്ല് ഖത്തീബ്, ജിഎച്ച്എസ്എസ് മണത്തലയിലെ ഗൈഡ് ക്യാപ്റ്റൻ ഷൈജ ടീച്ചർ, രേഖ ടീച്ചർ, സിന്ധു ടീച്ചർ എന്നിവർ സന്നിഹിതരായി.

Macare 25 mar

Comments are closed.