mehandi new

കേരള സാഹോദര്യ പദയാത്ര – കടപ്പുറം പഞ്ചായത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

fairy tale

കടപ്പുറം : വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി നയിക്കുന്ന കേരള സാഹോദര്യ പദയാത്രയുടെ പ്രചരണാർത്ഥം കടപ്പുറം പഞ്ചായത്ത് കമ്മിറ്റി വെൽഫെയർ പാർട്ടി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. പുതിയങ്ങാടിയിൽ നിന്നും ആരംഭിച്ച വാഹന ജാഥ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വട്ടേക്കാട് സെന്ററിൽ സമാപിച്ചു.  ഗുരുവായൂർ മണ്ഡലം സെക്രട്ടറി ഒ കെ റഹീം ഉദ്ഘാടനം ചെയ്തു.  ജാഥ ക്യാപ്ടൻ സി മൊയ്‌തീൻ കുഞ്ഞ്, ഉമ്മർ, ഹുസൈൻ ആറ്റക്കോയ തങ്ങൾ, ഗുരുവായൂർ മണ്ഡലം ജോയൻ്റ് സെക്രട്ടറി ജഫീർ അഹമ്മദ്,  ബി .ടി. സ്വാലിഹ് തങ്ങൾ, പി കെ അഷറഫ്, ജസീഫ് വട്ടേക്കാട് എന്നിവർ വിവിധ സ്വീകരണ വേദികളിൽ സംസാരിച്ചു.

planet fashion

Comments are closed.