mehandi new

കര്‍ഷക പ്രതിഷേധ ദിനം ആചരിച്ചു

fairy tale

ചാവക്കാട് : കര്‍ഷക പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് ( എം) ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് താലൂക്ക് ഓഫീസിനു മുന്നില്‍ വിവിധ കര്‍ഷകാവശ്യങ്ങള്‍ ഉന്നയിച്ച് ധര്‍ണ നടത്തി.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ സി എ ജോണി ഉദ്ഘാടനം ചെയ്തു . നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ചിറമല്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ കൗണ്‍സിലര്‍ വി എ ജോയസി ടീച്ചര്‍, വി.സിദ്ധിക്ക് ഹാജി, ഇ.ജെ.ജോര്‍ജ്, ജോസഫ് പേരകം, കുരിയന്‍ പനയ്ക്കല്‍, എം.എല്‍.സാബു, സി.വി.വറീത് വൈദ്യര്‍, ബെന്നി ചെറുവത്തൂര്‍ എന്നിവര്‍ പ്രസഗിച്ചു. സി.ഐ.രാജു, ഇ എല്‍ തോമസ്, ജോഷി ഒരുമനയൂര്‍, ആര്‍.പി.മുജീബ്, എന്‍.മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ma care dec ad

Comments are closed.