mehandi new

സ്കൂൾ ഒളിമ്പിക്കിനുള്ള പശ്ചാത്തല സൗകര്യം കേരളത്തിലുണ്ട് – മന്ത്രി ശിവൻകുട്ടി

fairy tale

കുന്ദംകുളം : കായികോത്സവം സ്കൂൾ ഒളിമ്പിക് ആക്കി മാറ്റുന്നതിനെ കുറിച്ച് ആലോചന നിലവിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി. അങ്ങിനെ വന്നാൽ സ്പോർട്സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബോയ്സ് സ്‌കൂളിൽ പുതിയ ഹയർസെക്കണ്ടറി കെട്ടിടം പണിയുന്നതിനു 2.6 കോടി രൂപ അനുവദിച്ചതായും വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അറിയിച്ചു.
സംസ്ഥാന കായികോത്സവത്തി നോടാനുബന്ധിച്ച് കുന്ദംകുളം നഗരസഭ കോൺഫ്രൻസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കായികമേളയെ കുറിച്ചും സജ്ജീകരണങ്ങളെ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു.

planet fashion

പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് ഐ എ എസ്, എ സി മൊയ്തീൻ എം എൽ എ, മുൻസിപ്പൽ ചെയർമാൻ സീതാ രവീന്ദ്രൻ, കായികോത്സവ കമ്മിറ്റി ചെയർമാൻ ഹരീഷ് ശങ്കർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Macare 25 mar

Comments are closed.