mehandi new

കേരളം ഭരിച്ചു കൊണ്ടിരിക്കുന്നത് ആർ എസ് എസ് നയിക്കുന്ന ഡീപ് സ്റ്റേറ്റ് – അഡ്വ. കെ എസ് നിസാർ

fairy tale

ഒരുമനയൂർ : ആർ എസ് എസ് ബാന്ധവം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും  രാജിവെച്ചൊഴിയാൻ തയ്യാറാവണമെന്നും വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ എസ്  നിസാർ ആവശ്യപ്പെട്ടു. സി പി എം നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ അല്ല, പകരം ആർ എസ് എസ് നയിക്കുന്ന ഡീപ് സ്റ്റേറ്റ് ആണ് കേരളം ഭരിച്ചു കൊണ്ടിരിക്കുന്നത്.  പോലീസിനകത്ത് പ്രവർത്തിക്കുന്ന ആർ എസ് എസ് വിങ്ങായ തത്വമസിയെ കുറിച്ച്‌ അന്വഷണം നടത്തി ധവള പത്രമിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത്‌ പൊതുസമ്മേളനം  ഉദ്ഘാടനം  നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

planet fashion

വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി 2024 2026 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും, പൊതുസമ്മേളനവും തങ്ങൾപടി സെന്ററിൽ വെച്ച് നടന്നു.  വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വി. ഷിഹാബ് അധ്യക്ഷത വഹിച്ചു, പാർട്ടി പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ്‌ സുഹൈൽ സ്വാഗതവും, പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ്‌ മുംതാസ് കരീം, തെക്കഞ്ചേരി യൂണിറ്റ് പ്രസിഡന്റ്‌ വി. എൻ അരവിന്ദൻ എന്നിവർ സംസാരിച്ചു. 

പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം വെൽഫെയർ പാർട്ടി തൃശ്ശൂർ ജില്ലാ സെക്രട്ടറി സരസ്വതി വലപ്പാട് നിർവഹിച്ചു. വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വി. ഷിഹാബ്, സെക്രട്ടറി മുഹമ്മദ് സുഹൈൽ, ട്രഷറർ സഈത നൗഷാദ്, വൈസ് പ്രസിഡന്റ്‌ അഫീഫ് ബിൻ അലി, ജോയിന്റ് സെക്രട്ടറി വി. എൻ. അരവിന്ദൻ എന്നിവരെ തിരഞ്ഞെടുത്തു.  സമാപനം നിർവഹിച്ചുകൊണ്ട് വെൽഫെയർ ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറിയും പഞ്ചായത്ത്‌ കമ്മിറ്റി അംഗവുമായ ഫൈസൽ ഉസ്മാൻ സംസാരിച്ചു.

Ma care dec ad

Comments are closed.