കേരള ലേബർ മൂവ്മെൻ്റ് വനിതാ ദിനാഘോഷ വിളംബര റാലി സംഘടിപ്പിച്ചു

പാലയൂർ : മാർച്ച് 8 ന് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ നടക്കുന്ന കേരള ലേബർ മൂവ്മെൻ്റ് തൃശൂർ അതിരൂപത വനിതാ ദിനാഘോഷത്തിൻ്റെ ഭാഗമായി വിളംബര റാലി സംഘടിപ്പിച്ചു. വിളംബര റാലി പാലയൂർ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ.ഡോ.ഡേവിസ്സ് കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. പാലയൂർ വനിത യൂണിറ്റ് പ്രസിഡൻ്റ് എൽസ ജോസ് അധ്യക്ഷത വഹിച്ചു. ഫൊറോന പ്രസിഡൻ്റ് ടി.ജെ ഷാജു, പുരുഷ യൂണിറ്റ് പ്രസിഡൻ്റ് ജെറി ജോസ് എന്നിവർ പ്രസംഗിച്ചു. ഫ്രാൻസി ടിറ്റോ, വിൻസി ഫ്രാൻസിസ്, ജിൻസി സിജു, ടിറ്റോ സൈമൺ, സാബു സി ജെ എന്നിവർ വിളംബരറാലിക്ക് നേതൃത്വം നൽകി. പാവറട്ടി, പേരകം യൂണിറ്റുകളുടെ നേതൃത്വത്തിൽ റാലിക്ക് സ്വീകരണം നൽകി.

Comments are closed.