mehandi new

ലക്ഷദ്വീപിലെ സ്‌കുളുകളിൽ സിബിഎസ്ഇ വരും കേരള സിലബസ്‌ പുറത്ത്‌

fairy tale

കൊച്ചി : ലക്ഷദ്വീപിലെ സ്കൂളുകളില്‍ കേരള മലയാളം സിലബസ്‌ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. അടുത്ത അധ്യയനവര്‍ഷം മുതല്‍ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളും സിബിഎസ്‌ഇ സിലബസ്‌ ഇംഗ്ലിഷ്‌ മീഡിയമാക്കി മാറ്റാൻ ലക്ഷദ്വീപ്‌ വിദ്യാഭ്യാസ വകുപ്പ്‌ തീരുമാനിച്ചു. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും മത്സരപ്പരീക്ഷകളിലൂള്‍പ്പെടെ കുട്ടികളുടെ പ്രകടനം മെച്ചപ്പെടുത്താനുമാണിതെന്ന്‌ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. എസ്സിഇആര്‍ടി കേരള മലയാളം മീഡിയം സിലബസാണ്‌ ഇതുവരെ ദ്വീപിലെ സര്‍ക്കാര്‍ സ്കൂളുകള്‍ പിന്തുടര്‍ന്നിരുന്നത്‌. മാറ്റത്തിനുള്ള ഒരുക്കങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ എല്ലാസ്കൂളുകളുടെയും പ്രിന്‍സിപ്പൽമാരോട്‌ വിദ്യാഭ്യാസ വകുപ്പ്‌ നിർദേശിച്ചിട്ടുണ്ട്‌.

2024-25 ല്‍ ഒന്നാം ക്ലാസിലേക്കു പ്രവേശനം നേടുന്ന കുട്ടികളുടെ പഠനം സിബിഎസ്‌ഇ സിലബസിലായിരിക്കും. നിലവില്‍ കേരള സിലബസ്‌ പഠിക്കുന്ന 2 മുതല്‍ 8 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെയും സിബിഎസ്‌ഇയിലേക്കു മാറ്റും. പൊടുന്നനെയുള്ള മാറ്റം ബോര്‍ഡ്‌ കുട്ടികളുടെ പഠനത്തെയും പ്രകടനത്തെ ബാധിച്ചേക്കുമെന്നതു കണക്കിലെടുത്ത്‌ 9, 10 ക്ലാസ്‌ വി ദ്യാര്‍ഥികളെ സിബിഎസ്‌ഇയി ലേക്കു മാറ്റാന്‍ 2 വര്‍ഷത്തെ സാവകാശം നൽകും.

Royal footwear

Comments are closed.