mehandi new

കെ എൻ എ കാദർ ഉയർത്തിപിടിക്കുന്നത് പാർട്ടിയും മുന്നണിയും എന്നും കാത്തുസൂക്ഷിച്ച മതേതരത്തിന്റെ ഉത്തമ മാതൃക : സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ

fairy tale

കെ എൻ എ കാദർ ഉയർത്തിപിടിക്കുന്നത് പാർട്ടിയും മുന്നണിയും എന്നും കാത്തുസൂക്ഷിച്ച മതേതരത്തിന്റെ ഉത്തമ മാതൃക : സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ

planet fashion

ചാവക്കാട് : മതചിഹ്നങ്ങളെ ബഹുമാനിക്കുന്നതും വിശ്വാസികൾക്കൊപ്പം നിലയുറപ്പിക്കുന്നതും യൂ ഡി എഫും മുസ്‌ലിം ലീഗും എന്നും ഉയർത്തി പിടിച്ച മൂല്യങ്ങളാണെന്ന് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ.

ഗുരുവായൂർ നിയോജകമണ്ഡലം യൂ ഡി എഫ് സ്ഥാനാർഥി കെ എൻ എ കാദറിന്റെ തെരഞ്ഞെടുപ്പു പ്രചാരണർത്ഥം കടപ്പുറം ബുഹാറയിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം നന്മക്കൊപ്പം സഞ്ചരിക്കാനുള്ള തെരെഞ്ഞെടുപ്പാണ് ഇത്. ഒരുപാട് വിധവകളെയും മക്കൾ നഷ്ടപെട്ട അമ്മമാരെയും ഉണ്ടാക്കിയതാണ് ഈ സർക്കാരിന്റെ നേട്ടം. ഈ അവസ്ഥക്ക് പരിഹാരവും അവസാനവും ഉണ്ടാക്കാനാണ് യുഡിഫ് ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കുന്നത്. തങ്ങൾ പറഞ്ഞു.
കെ എൻ എ കാദർ, തെക്കരകത്ത് കരീം ഹാജി, സി എച്ച് റഷീദ്, സി എ മുഹമ്മദ്‌ റഷീദ്,
സുഹറ മമ്പാട്, പി എ ശാഹുൽ ഹമീദ്, ജലീൽ വലിയകത്ത്,, നൗഷാദ് തെരുവത്ത്, നാസർ പി എ, പി എ അബൂബക്കർ, ഹസീന താജുദീൻ, സുഹൈൽ തങ്ങൾ, സുബൈർ തങ്ങൾ, ബിപിവി തങ്ങൾ, അസ്‌കറലി തങ്ങൾ, ജലാൽ തങ്ങൾ എന്നിവർ പ്രസംഗിച്ചു.

Jan oushadi muthuvatur

Comments are closed.